ചേരാനല്ലൂര്‍ വില്ലേജ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി
കൊച്ചി: മൂന്ന് ആഴ്ചയ്ക്കു മുമ്പു സ്ഥലം മാറിപ്പോയ ചേരാനല്ലൂര്‍ വില്ലേജ് ഓഫിസര്‍ക്കു പകരക്കാരനെ നിയമിക്കാത്ത സര്‍ക്കാര്‍ അലംഭാവത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിറ്റൂര്‍ അമ്പലത്തിന് സമീപത്തു നിന്നും ചേരാനല്ലൂര്‍ വില്ലേജ് ഓഫിസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി. ചേരാനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കെ.കെ കുഞ്ഞപ്പന് അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി എം. ആര്. അഭിലാഷ് ഉദ്ഘാടനം ചെയ്തു.
എറണാകുളം ബ്ലോക്ക് പ്രസിഡന്റ് ഹെന്റി ഓസ്റ്റിന്‍, പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോളി എംപ്ലാശേരി, വടുതല മണ്ഡലം പ്രസിഡന്റ് സി.ജെ.ജോര്‍ജ്, കെ.ടി. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സി.കെ.തങ്കപ്പന്, എം.വി ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വിന്‍സി ഡേറീസ്, ജോണ്സണ് മാളിയേക്കല്‍, മെമ്പര്‍മാരായ കെ.ജി.രാജേഷ്, രാജലക്ഷ്മി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."