HOME
DETAILS

ഡി.വൈ.എഫ്.ഐയുടെ പേരില്‍ വ്യാജ പിരിവ്; മൂന്ന് പേര്‍ പിടിയില്‍

  
backup
March 17 2017 | 22:03 PM

%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d


കൊച്ചി: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ വ്യാജ രസീത് നിര്‍മിച്ച് പിരിവ് നടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. എറണകുളം കുത്താപ്പിള്ളി പള്ളിവേട്ട രവീന്ദ്രന്‍(51),  ഇയാള്‍ക്ക് സമ്മേളന രസീത് സംഘടിപ്പിച്ച് നല്‍കിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പനമ്പിള്ളി നഗര്‍ ഫ്രണ്ട്ഷിപ്പ് കോളനിയില്‍ മനോജ്(34), വൈറ്റിലയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന എരൂര്‍ പല്ലിമറ്റം റോസ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി രാജേഷ്‌കുമാര്‍(39) എന്നിവരാണ് പിടിയിലായത്.
മനോജാണ് വ്യാജമായി രസീത് നിര്‍മിക്കുന്നതിന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ യഥാര്‍ഥ രസീത് സംഘടിപ്പിച്ച് നല്‍കിയത്. രാജേഷ് കുമാറാണ് വ്യാജ രസീതുകള്‍ തയ്യാറാക്കിയത്.
സമ്മേളനത്തോടനുബന്ധിച്ച് പണം സ്വരൂപിക്കുന്നതിനായി നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ എത്തിയപ്പോളാണ് ആരോ വ്യാജ രസീതുകള്‍ ഉപയോഗിച്ച് പിരിവ് നടത്തിയതായി അറിഞ്ഞത്.
സമ്മേളനം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഡി.വൈ.എഫ്.ഐ കൊച്ചി സിറ്റി പ്രസിഡന്റും സെക്രട്ടറിയും നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതി രവീന്ദ്രന്‍ മറ്റ് പ്രമുഖ പാര്‍ട്ടികളുടേയും വ്യാജ രസീതുകള്‍ നിര്‍മിച്ച് ഇത്തരത്തില്‍ പിരിവ് നടത്തിയിട്ടുള്ളതായും പൊലിസ് പറഞ്ഞു. മനോജാണ് ഇത്തരം കേസുകളില്‍ സഹായിച്ചിരുന്നത്. സെന്‍ട്രല്‍ സര്‍ക്കില്‍ ഇന്‍സ് പെക് ടര്‍ എ. അനന്തലാല്‍, എസ്.ഐമാരായ അജിത് കുമാര്‍, സാജു.കെ.വര്‍ക്കി, എ.എസ്.ഐ അനില്‍, സീനിയര്‍ സി.പി.ഒമാരായ ജബ്ബാര്‍, പൗലോസ്, സെബാസ് റ്റിയന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago