HOME
DETAILS
MAL
തെരുവുനായ ആക്രമണം വീണ്ടും
backup
March 17 2017 | 22:03 PM
തൃപ്പൂണിത്തുറ: പ്രദേശത്ത് തെരുവു നായ്ക്കളുടെ ആക്രമണം വീണ്ടും. പന്ത്രണ്ട് മുട്ടക്കോഴികളെ കടിച്ചുകീറി കൊന്നു.
ഇരുമ്പനം വെട്ടിക്കാവ് ക്ഷേത്രത്തിനു സമീപം പത്താംപുറത്ത് വീട്ടില്‍ രാധാസത്യന്റെ വീട്ടിലെ കോഴികളെയാണ് എട്ടോളം തെരുവു നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു കൊന്നത്. കഴിഞ്ഞദിവസം വൈകിട്ട് ആറോടെയാണു സംഭവം. ഈ സമയം വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഉദയംപേരൂരില്‍ ഒരു വീട്ടിലെ രണ്ട് ആടുകളെ തെരുവു നായ്ക്കള്‍ ആക്രമിച്ചു കൊന്നിരുന്നു. നഗരസഭാ അധികൃതര്‍ വേണ്ട നടപടികള്‍ എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."