തൃക്കാക്കര കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി രാജിവച്ചു
കൊച്ചി: തൃക്കാക്കരയില്‍ പാര്‍ട്ടിയുടെ സംഘടന സംവിധാനം താറുമാറായെന്നാരോപിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ടി.എല്‍ ജോസ് രാജിവച്ചു. ഏതാനും ചിലര്‍ സ്വന്തം സ്വാര്‍ഥതയ്ക്ക് വേണ്ടി പാര്‍ട്ടിയെ ഉപയോഗപ്പെടുത്തുകയാണ്.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ടിച്ചിരിക്കുകയാണെന്നും മുതിര്‍ന്ന നേതാക്കളെ കൂടിയാലോചനകള്‍ക്ക് ക്ഷണിക്കുന്നില്ലെന്നും ടി.എല്‍ ജോസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മേഖലയിലെ ഏതാനും നേതാക്കള്‍ പണത്തിന്റെ ബലത്തില്‍ പാര്‍ട്ടിയെ നശിപ്പിക്കുകയാണ്.
നേതൃത്വം അവര്‍ക്ക് പിന്തുണ നല്‍കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം നിരവധി കാരണങ്ങളാണ് തന്റെ രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദിന് അയച്ചതായും ടി.എല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."