ഹൂതികള്‍ക്ക് സഹായം നല്‍കുന്നത് ഖത്തര്‍ അവസാനിപ്പിക്കണം: യു.എസ്
ജിദ്ദ : യമനില്‍ ഹൂതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന നടപടി ഖത്തര്‍ അവസാനിപ്പിക്കണമെന്ന് അമേരിക്ക. ഇറാന്‍ പിന്തുണ നല്‍കുന്ന ഹൂതികളുമായി ഖത്തര്‍ ഗവണ്‍മെന്റ് അടുപ്പം പുലര്‍ത്തുന്നതില്‍ അമേരിക്കന്‍ സുരക്ഷാവിഭാഗം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇറാന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ലെബനോനിലെ ഹിസ്ബുല്ല, ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് എന്നിവയുടെ നേതൃസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്ക് ഖത്തര്‍ ഗവണ്‍മെന്റ് അയച്ച ഇ- മെയിലുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്ക ഈ ആവശ്യം ഉന്നയിച്ചത്. സണ്‍ഡേ ടെലഗ്രാഫ് പത്രമാണ് ഖത്തര്‍ ഭരണനേതൃത്വത്തിലെ ഉന്നതരുടെ ഇ- മെയിലുകള്‍ പുറത്തുവിട്ടത്.
മുന്‍പും ഇറാന്‍ പിന്തുണക്കുന്ന നിരവധി ഭീകരസംഘങ്ങളുടെ നേതാക്കളുമായി ഖത്തര്‍ അടുപ്പം പുലര്‍ത്തിയതിന്റെ ഉദാഹരണങ്ങള്‍ പരസ്യമായിരുന്നു. ലക്ഷക്കണക്കിന് ഡോളര്‍ ഭീകര സംഘങ്ങള്‍ക്കായി ദോഹ ചെലവഴിച്ചതിനും തെളിവുകളുണ്ട്. ഇറാഖില്‍ തടവിലായ ഹൂതികള്‍ക്ക് ബില്യണ്‍ ഡോളര്‍ കണക്കില്‍ രേഖപ്പെടുത്തിയ തുക ഖത്തര്‍ ചെലവഴിച്ചതിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഖത്തറിനോട് ഭീകരര്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തണമെന്ന് യു.എസ് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."