കല്ലാച്ചി വാണിമേല്‍ റോഡിന് 3.48 കോടി രൂപ അനുവദിച്ചു
വാണിമേല്‍: പൊട്ടിപ്പൊളിഞ്ഞ കല്ലാച്ചി വാണിമേല്‍ റോഡ് പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ 3.48 കോടി രൂപ അനുവദിച്ചു. വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനെ തുടര്‍ന്ന് റോഡിലൂടെയുള്ള യാത്ര ദുഷ്കരമായതിനാല് നാട്ടുകാരില്‍ നിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
മേജര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ റോഡില്‍ കുഴിയടക്കല്‍ ജോലി മാത്രമാണ് നടന്നിരുന്നത്. ഇതേതുടര്‍ന്ന് വര്ഷക്കാലമാകുമ്പോഴേക്കും റോഡ് പൊട്ടിപ്പൊളിഞ്ഞു വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയാണ് പതിവ്.
റോഡ് നവീകരണം ആവശ്യപ്പെട്ട് നാദാപുരം, വാണിമേല്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഉപരോധ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ആധുനിക രീതിയിലുള്ള റബറൈസ്ഡ് റോഡ് നിര്‍മാണത്തിനാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഫണ്ട് നീക്കി വച്ചിരിക്കുന്നത്.
കല്ലാച്ചി മുതല്‍ വാണിമേല്‍ പാലം വരെ അടിയന്തിര റിപ്പയറിനു പത്തുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
വളയം മഞ്ചാംതറ മുതല്‍ പുതുക്കയം വരെയുള്ള റോഡ് ടാറിങ്ങിന് നാല് കോടി 49 ലക്ഷം രൂപയും അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."