ഇറാഖ് തെരഞ്ഞെടുപ്പ്: മുഖ്തദാ സദറിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് നേട്ടം
ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ സഖ്യത്തിനു തിരിച്ചടി. മുഖ്തദാ സദറിന്റെ നേതൃത്വത്തിലുള്ള ശീഈ ഭൂരിപക്ഷ സഖ്യമായ അല്‍ സാഇറൂനാണ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്. അബാദിയുടെ നസ്ര് സഖ്യം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
മുഖ്തദാ സദറിന്റെ ഇസ്തിഖാമാ പാര്‍ട്ടിയും മറ്റ് ആറോളം മതേതര മുന്നണികളും ചേര്‍ന്നാണ് അല്‍ സാഇറൂന്‍ മുന്നണി രൂപീകരിച്ചത്. ഇറാഖി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുന്നണിയില്‍ അംഗമാണ്. ഇറാഖ് രാഷ്ട്രീയത്തില്‍ സദര്‍ കുടുംബത്തിന്റെ തിരിച്ചുവരവിന്റെ സൂചനയാണ് പുതിയ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ശീഈ ഭൂരിപക്ഷ പാര്‍ട്ടിയായ ഹഷ്ദുശ്ശാബിയുടെ നേതൃത്വത്തിലുള്ള ഫതഹ് പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
ഐ.എസിനെതിരേ സര്‍ക്കാര്‍ വിജയം പ്രഖ്യാപിച്ച ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പായിരുന്നു ശനിയാഴ്ച നടന്നത്. മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പതനത്തിനു ശേഷമുള്ള നാലാമത്തെ തെരഞ്ഞെടുപ്പുമാണിത്. 44.52 ശതമാനം പോളിങ്ങാണ് ആകെ രേഖപ്പെടുത്തിയത്. 2003നു ശേഷം ഇതാദ്യമായാണ് പോളിങ് ശതമാനം 60നു താഴെ വരുന്നത്. ഹൈദര്‍ അല്‍ അബാദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു തെരഞ്ഞെടുപ്പ് സര്‍വേകള്‍ വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."