ആവള പാണ്ടിയിലെ ജനകീയ കൊയ്ത്തുത്സവം നാളെ
പേരാമ്പ്ര: ആവള പാണ്ടിയിലെ കൊയ്ത്തുത്സവം നാളെ നടത്തും. 'നെല്ല് നമ്മുടെ അന്നം, എല്ലാരും പാടത്തേക്ക് 'എന്ന സന്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം നെല്ല് വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായുള്ളതാണ് പരിപാടി.
പേരാമ്പ്ര നിയോജകമണ്ഡലം തരിശ് രഹിതമണ്ഡലം എന്ന ലക്ഷ്യം കൈവരിക്കുന്നതിനു മണ്ഡലത്തില്‍ ജനകീയ കുട്ടായ്മയില്‍ കൃഷി ചെയ്ത നെല്ല് നൂറ് മേനി വിളവെടുത്തതിന്റെ കൊയ്ത്തുത്സവമാണ് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപാണ്ടിയില്‍ പെട്ട കാരയില്‍ നടയില്‍ നാളെ രാവിലെ നടക്കുന്നത്.ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിക്കുമെന്ന് മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ എം.കുഞ്ഞമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആവള പാണ്ടിയില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പ്, കാര്‍ഷിക ഗവേഷണ കേന്ദ്രം മണ്ണുത്തി. ഭക്ഷ്യ സുരക്ഷാ സേന, മണ്ഡലം വികസന മിഷന്‍, ആത്മ കോഴിക്കോട്, അഗ്രോ സര്‍വിസ് സെന്റര്‍, പാടശേഖര സമിതികള്‍, തൊഴിലുറപ്പ് കുടുംബ ശ്രി പ്രവര്‍ത്തകര്‍, തൃശൂര്‍ കോള്‍ കര്‍ഷക കൂട്ടായ്മ, കുറ്റ്യാടി മൈനര്‍ ഇറിഗേഷന്‍ പ്രോജകട്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. മണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തിലും തരിശിട്ടിരിക്കുന്ന പാടശേഖരങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. നൂറ്റിപ്പത്ത് ദിവസത്തെ വളര്‍ച്ചയുള്ള ജ്യോതി ഇനം നെല്ലാണ് ഇവിടെ കൃഷിയിറക്കിയത്. കൃഷിയിറക്കിയ നെല്ല് പൂര്‍ണ്ണമായും നൂറ് മേനി വിളവ് ലഭിച്ചുവെന്ന് കണ്‍വീനര്‍ സൂചിപ്പിച്ചു. കൊയ്ത്തുത്സവ ചടങ്ങില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, നടന്‍ ശ്രീനിവാസന്‍ സംബന്ധിക്കുമെന്ന് കൃഷി അസി.ഡയറക്ടര്‍ എ.പുഷ്പ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ.ബാലന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."