HOME
DETAILS

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ 'ഭക്ഷണശാല തുറന്ന് പ്രവര്‍ത്തിക്കണം'

  
backup
May 15 2018 | 01:05 AM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0-%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-3

 

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി കാമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഭക്ഷണശാല തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലാ പഞ്ചായത്ത് അടച്ചു പൂട്ടിയാതായി പറയുന്ന കാന്റീന്‍ എത്രയും വേഗം തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നാട്ടുകാരും രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ആവശ്യപ്പെടുകയാണ്.
മുന്‍ കരാറുകാരന് മാര്‍ച്ച് 31 വരെയായിരുന്നു കാലാവധി. കാലാവധി നീട്ടി കൊടുക്കാനോ പുതിയ ടെണ്ടര്‍ വിളിക്കാനോ ജില്ലാ പഞ്ചായത്ത് തയാറായിട്ടില്ല. മെയിന്റനന്‍സ് നടത്തിയിട്ടു മാത്രമേ അടുത്ത ടെണ്ടര്‍ വിളിക്കൂ എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. കാന്റീന്‍ അടച്ചിട്ടതു കാരണം വിദൂരങ്ങളില്‍ നിന്ന് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
സമീപത്തുളള ഹോട്ടല്‍ ഉടമകള്‍ ഈ സാഹചര്യം മുതലെടുത്ത് രോഗികളെ കൊള്ളയടിക്കുന്നതായും പരാതിയുണ്ട്. കൂടാതെ ആശുപത്രി മതിലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ലക്ഷ്യമാക്കി ബിരിയാണി പാഴ്‌സലുകള്‍ വില്‍ക്കുന്ന തട്ടുകടകളും ആശുപത്രിയ്ക്ക് സമീപം നിരന്നു കഴിഞ്ഞു. രോഗികളും ബന്ധുക്കളും ജീവനക്കാരും ഈ ബിരിയാണി തട്ടുകടകളെയാണ് ആശ്രയിക്കുന്നത്. കാന്റീന്‍ അടച്ചതു കാരണം രാത്രികാലങ്ങളിലാണ് രോഗികള്‍ കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത്. കാന്റീന്‍ പൂട്ടിയിട്ടത് ബന്ധപ്പെട്ടവര്‍ സ്വകാര്യ ഹോട്ടലുടമകളെ സഹായിക്കാന്‍ വേണ്ടിയാണെന്നും ആക്ഷേപം ഉയരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  24 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  32 minutes ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago