ഡൊണാള്‍ഡ് ട്രംപും ആംഗെലാ മെര്‍ക്കലും ആദ്യ കൂടിക്കാഴ്ച നടത്തി
വാഷിങ്ടണ്‍: ഇരുദ്രുവങ്ങളിലുള്ള രണ്ടു ഭരണാധികാരികളായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജര്‍മന്‍ ചാന്‍സിലര്‍ ആംഗെല മെര്‍ക്കലും വൈറ്റ് ഹൈസില്‍ പ്രഥമ കൂടിക്കാഴ്ച നടത്തി.
ഐ.എസിനെതിരായ പോരാട്ടം, നാറ്റോ സൈനിക സഖ്യത്തെ ശക്തിപ്പെടുത്തല്‍, റഷ്യയുമായുള്ള ഉക്രൈന് പ്രശ്നം പരിഹരിക്കല്‍ എന്നിവയാണ് മുഖ്യ അജണ്ടയായത്.
തെരഞ്ഞെടുപ്പു സമയത്ത് മെര്‍ക്കലിനെ ഇടയ്ക്കിടെ വിമര്‍ശിച്ചയാളാണ് ട്രംപ്. അഭയാര്‍ഥികളെ ജര്‍മനി സ്വാഗതം ചെയ്ത നടപടിയെ വിമര്‍ശിച്ചാണ് ട്രംപ് കടുത്ത വാക്കുകള്‍ പറഞ്ഞിരുന്നത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹത്തില്‍ ജര്‍മനി നശിക്കുമെന്നു വരെ പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ തങ്ങള്‍ വ്യത്യസ്ത നിലപാടാണുള്ളതെന്ന് മെര്‍ക്കല്‍ കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, മുന്‍ നിലപാടില്‍ ഉറച്ചുനിന്നു തന്നെയാണ് ട്രംപ് സംസാരിച്ചത്. ''കുടിയേറ്റം ഔദ്യാര്യമാണ്, അല്ലാത അവകാശമല്ല, തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന, സംശയം വേണ്ട''- ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."