മരം മുറിച്ച് കടത്തിയവരെ സംരക്ഷിക്കുന്ന മേയര്‍ രാജിവയ്ക്കണമെന്ന്
കൊല്ലം: അഴിമതിയുടെ ആല്‍മരങ്ങളായി കൊല്ലം കോര്‍പറേഷനിലെ ഭരണാധികാരികള്‍ മാറിയെന്നും ആത്മാക്കള്‍ ഉറങ്ങുന്നു എന്ന് വിശ്വസിക്കുന്ന ചുടുകാട്ടില്‍ നിന്നു പോലും ആഞ്ഞിലി മരം മുറിച്ചു മാറ്റിയ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെ സംരക്ഷിക്കുന്ന മേയര്‍ കള്ളന് കഞ്ഞി വച്ചവനാണെന്ന് പറഞ്ഞാല്‍ കുറ്റം പറയാനാകില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
മുളങ്കാടകം ശ്മശാനത്തില്‍ നിന്ന് അനധികൃതമായി മരം മുറിച്ച് മാറ്റിയ ആളുകള്‍ക്കെതിരേ കേസ് എടുക്കണമെന്നും, കുറ്റവാളികളെ സംരക്ഷിക്കുന്ന മേയര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കോണ്‍ഗ്രസ് നടത്തിയ കോര്‍പറേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിലപിടിപ്പുള്ള മരം മുറിച്ച് വില്‍ക്കുകയും കള്ളം പുറത്തായപ്പോള്‍ മരം തിരികെ കൊണ്ടുവന്ന് സോണല്‍ ഓഫിസില്‍ എത്തിച്ചത് കൊണ്ട് അന്വേഷണവും കേസും വേണ്ടാ എന്ന മേയറുടെ സമീപനം നീതിബോധത്തിന് നിരക്കുന്നതല്ലെന്നും, കുറ്റവാളികളെ സംരക്ഷിക്കുന്നത് കുറ്റം ചെയ്യുന്നത് പോലെ തന്നെ ശിക്ഷാര്‍ഹമാണെന്നും പ്രസിഡന്റ് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എ.കെ ഹഫീസ് അധ്യക്ഷനായി. സൂരജ് രവി, എസ് വിപിനചന്ദ്രന്‍, പി. ജര്‍മിയാസ്, കോയിവിള രാമചന്ദ്രന്‍, കെ കെ സുനില്‍കുമാര്‍, സന്തോഷ് തുപ്പാശ്ശേരി, എസ്. ശ്രീകുമാര്‍, ത്രിദീപ് കുമാര്‍, കൃഷ്ണവേണി ശര്‍മ, കായിക്കര നവാബ്, ചക്കനാല്‍ സനല്‍കുമാര്‍, ജോര്‍ജ് ഡി കാട്ടില്‍, എം. ബദറുദ്ദീന്‍, ആര്‍. രാജ്‌മോഹന്‍, ആര്‍. രമണന്‍, ചവറ അരവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."