സഹവര്‍തിത്വവും സഹാനുഭൂതിയും വിദ്യാഭ്യാസത്തിന്റെ കാതലായ ഭാഗം: മന്ത്രി ഡോ.തോമസ് ഐസക്
വൈക്കം: സഹവര്‍ത്തിത്വവും സഹാനുഭൂതിയും വിദ്യാഭ്യാസത്തിന്റെ കാതലായ ഭാഗമാണെന്ന തിരിച്ചറിവ് വിദ്യാര്‍ത്ഥികളില്‍ ഉണ്ടാകണമെന്നും അധ്യാപകരും രക്ഷിതാക്കളും അതിന് പിന്‍ബലമേകണമെന്നും ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം വൈക്കം യൂത്ത് മൂവ്‌മെന്റ് യൂനിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ പഠനോപകരണ വിതരണവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മറ്റുള്ളവരുടെ വിഷമതകള്‍ തിരിച്ചറിഞ്ഞ് അവരെ സഹായിക്കാനുള്ള വികാരം ഉണ്ടാകണമെന്നും അത് കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. 540 വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ വില വരുന്ന പഠനോപകരണങ്ങളാണ് നല്കിയത്. ആശ്രമം സ്‌കൂളിലെ 500- ഓളം വിദ്യാര്‍ത്ഥികള്‍ക്ക്് 5000 നോട്ട്ബുക്കും 500 കുടയും നല്‍കി. യൂത്ത് മൂവ്‌മെന്റ് യൂനിയന്‍ പ്രസിഡന്റ് പി.വി വിവേക് അധ്യക്ഷനായി.ആശ്രമം സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ് കുമാര്‍, പി.ആര്‍ ബിജി, പ്രിയ ഭാസ്‌ക്കര്‍, സാലി ജോര്‍ജ്ജ്, എ.ജ്യോതി, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ രതീഷ് അക്കരപ്പാടം, അനില്‍ കുമാര്‍, ഹരിമോന്‍ വെച്ചൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."