ഹജ്ജ് സേവനങ്ങള്‍ അന്താരാഷ്ട്ര
നിലവാരത്തിലെന്ന് മന്ത്രിജിദ്ദ: സഊദി ഭരണകൂടം ഹജ്ജ്, ഉംറ മേഖലയുടെ വികസനത്തിനും തീര്‍ഥാടകരുടെ സേവനത്തിനും വലിയ പ്രധാന്യമാണ് നല്‍കുന്നതെന്ന് ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദന്‍. തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഷ്വന്‍ 2030 ന്റെ ഭാഗമായി നടത്തിയ ഹജ്ജ്, ഉംറ വികസന ഇന്‍ഡസ്ട്രി വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്ക ചേംബറും ഹജ്ജ് മന്ത്രാലയവും ചേര്‍ന്നാണ് വര്‍ക്ക്‌ഷോപ്പ് ഒരുക്കിയത്.
തീര്‍ഥാടകര്‍ക്ക് വീടുകള്‍ താമസത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്ന സ്വദേശികളോട് ഏപ്രില്‍ 27ന് മുന്‍പ് ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹജ്ജ് കെട്ടിട കമ്മിറ്റി ആവശ്യപ്പെട്ടു. റജബ് അവസാനം വരെ കെട്ടിട ലൈസന്‍സ് പുതുക്കുന്നതിനും പുതിയത് ഇഷ്യൂ ചെയ്യുന്നതിനുമുള്ള നടപടികള്‍ തുടരും.
ഹജ്ജ് സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ തുടരുകയാണ്. മക്ക ചേംബര്‍ മേധാവിയും അംഗങ്ങളും വ്യവസായ പ്രമുഖരുമായും ഹജ്ജ് മന്ത്രി കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."