ദയുബന്ദ് നഗരത്തിന്റെ പേര് മാറ്റുമെന്ന് എം.എല്‍.എ
മീററ്റ്: അധികാരം കിട്ടിയതോടെ യു.പിയില്‍ ഹൈന്ദവവത്ക്കരണ നടപടിക്ക് ബി.ജെ.പി ആക്കം കൂട്ടുന്നു. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ സംസ്ഥാനത്തെ ദയുബന്ദ് നഗരത്തിന്റെ പേര് മാറ്റാന്‍ നീക്കം തുടങ്ങി. ബി.ജ.പി എം.എല്‍. എ ബ്രിജേഷ് സിങ് ആണ് ഇക്കാര്യം മുന്നോട്ടുവച്ചത്. നേരത്തെ സംഘപരിവാര്‍ നേതാക്കളായ യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് എന്നിവരാണ് വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നത്. ഇതിനുപിന്നാലെയാണ് ബ്രിജേഷ് സിങ്ങും രംഗത്തെത്തിയത്.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്താല്‍ ദിയുബന്ദ് എന്ന പേരിന് പകരം ദിയോവൃന്ദ് ആക്കിമാറ്റുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇത്തരമൊരു നീക്കം സംസ്ഥാനത്ത് ഹിന്ദുത്വവല്‍ക്കരണ നടപടിയുടെ നീക്കത്തിന്റെ തുടക്കമാണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണമുന്നയിച്ചുണ്ട്.
ദയുബന്ദ് മഹാഭാരതവുമായി ബന്ധപ്പെട്ട സ്ഥലമാണെന്നും ഇസ്‌ലാമുമായി ബന്ധപ്പെട്ടതല്ലെന്നും എം.എല്‍.എ പറയുന്നു. നിയമസഭയില്‍ ഒന്നാമതായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബജ്‌റംഗ് ദള്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ പ്രദേശത്തിന്റെ പേര് മാറ്റണമെന്ന ആവശ്യം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പേര് മാറ്റാന്‍ ബി.ജെ.പി നീക്കം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."