സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം: കേരളത്തിലെ ടി.വി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ഇതിനായി സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ സംവിധാനമുണ്ടാക്കാനാണ് ആലോചന.
സീരിയല്‍ സെന്‍സര്‍ ചെയ്യാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. സിനിമയുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ഉള്ളതുപോലെ സീരിയലുകളുടെ ഉള്ളടക്കം മുന്‍കൂട്ടി പരിശോധിച്ചു നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഒരു സംവിധാനത്തിനു രൂപം നല്‍കാന്‍ അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ സീരിയലുകളെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കില്ല.
എന്തും കാണിക്കാന്‍ സ്വാതന്ത്ര്യമുള്ളതിനാല്‍ സീരിയലുകള്‍ ജനങ്ങളെ വഴിതെറ്റിക്കുന്നു എന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നീക്കം. സീരിയലുകള്‍ സെന്‍സര്‍ ചെയ്യണമെന്ന് ഹൈക്കോടതി ജസ്റ്റിസ് ബി. കെമാല്‍ പാഷ ഈയിടെ ആവശ്യപ്പെട്ടിരുന്നു.
സീരിയലുകളുടെ പ്രമേയങ്ങള്‍ അപകടം നിറഞ്ഞതാണെന്നും പഴയ പൈങ്കിളി സാഹിത്യത്തിന്റെ അതിരുകടന്ന രൂപമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. പല ഘട്ടങ്ങളിലായി മറ്റു ചില പ്രമുഖ വ്യക്തികളും സംഘടനകളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
വിനോദ ചാനലുകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വിളമ്പുന്ന പ്രധാനവിഭവമാണ് സീരിയല്‍. കേരളത്തിലെ വാര്‍ത്താ ചാനലുകളല്ലാത്ത മിക്ക ചാനലുകളും സീരിയല്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."