വിശുദ്ധ റമദാന്‍ ജീവിത വിശുദ്ധിക്ക് ഉപയോഗപെടുത്തുക: എസ്.എം.എഫ്
കല്‍പ്പറ്റ: മാനവ സമൂഹത്തെ ശുദ്ധീകരിച്ച് സ്ഫുടം ചെയ്യുന്നതിന് അല്ലാഹു കനിഞ്ഞരുളിയ റമദാന്‍ അശുദ്ധമാക്കാതെ വിശുദ്ദമാക്കാന്‍ വിശ്വാസികള്‍ ജാഗ്രത കാണിക്കണമെന്ന് എസ്.എം.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യാചനയും വ്യാജപിരിവും സാമ്പത്തിക കുറ്റകൃത്യങ്ങളും നിരാകരിക്കുകയും മതവ്യാപാരം നടത്തുന്ന വ്യക്തികളെയും സമൂഹത്തെയും തിരുത്തുകയും വേണം. എന്നാല്‍ നന്മകള്‍ ലക്ഷീകരിക്കുന്നവയെ പ്രോത്സാഹിപ്പിക്കുയും ദാനശീലം ദുരുപയോഗം ചെയ്യുന്ന ചൂഷകര്‍ക്ക് റമദാന്‍ ഇടത്താവളമാക്കരുത്.
എന്നാല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായി ബന്ധപ്പെട്ട ദീനീ സ്ഥാപനങ്ങളെയും നിര്‍ധനരെയും സഹായിക്കാന്‍ ബന്ധശ്രദ്ധരാകണമെന്നും യോഗം അഭ്യര്‍ഥിച്ചു. യോഗം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ ഹാജി അധ്യക്ഷനായി. അഡ്വ. കെ. മൊയ്തു ഹാജി, സി. മൊയ്തീന്‍ കുട്ടി, കെ.എ നാസര്‍ മൗലവി, വട്ടക്കാരി മജീദ്, സി. അലവി കുട്ടി ഹാജി, കെ.വി ജഅ്ഫര്‍ ഹൈതമി, കെ. ഉമര്‍ ഹാജി, വി. കുഞ്ഞബ്ദുല്ല ഹാജി, എം. അബ്ദുറഹ്്മാന്‍ ഹാജി, കണക്കയില്‍ മുഹമ്മദ് ഹാജി, ഉമര്‍ ഹാജി ചുള്ളിയോട് സംസാരിച്ചു. സെക്രട്ടറി പി.സി ഇബ്‌റാഹീം ഹാജി സ്വാഗതവും കാഞ്ഞായി ഉസ്മാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."