HOME
DETAILS
MAL
കുണ്ടറ ബലാത്സംഗ കേസ്: പൊലിസിന് വീഴ്ച പറ്റിയെന്ന് എസ്പി
backup
March 18 2017 | 07:03 AM
കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് അന്വേഷിക്കുന്നതില്‍ പൊലിസിന് വീഴ്ച സംഭവിച്ചതെന്ന് റൂറല്‍ എസ്പി. താന്‍ ആവശ്യപ്പെട്ടിട്ട് പോലും ഡിവൈഎസ്പി ഓഫിസില്‍ നിന്ന് കേസിന്റെ റിപ്പോര്‍ട്ട് ലഭിച്ചില്ല. അസ്വാഭാവിക മരണമെന്ന് രേഖപ്പെടുത്തിയത് ഗുരുതര വീഴ്ചയെന്നും റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ അമ്മയേയും മുത്തച്ഛനേയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച് ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇതിനായി കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."