ശുചിത്വം ഉറപ്പാക്കാത്തവര്‍ക്കെതിരേ നടപടി
ഈരാറ്റുപേട്ട: മാലിന്യ നിര്‍മാര്‍ജ്ജനത്തിനും കൊതുകിന്റെ ഉറവിടം നീക്കം ചെയ്യുന്നതിനും വിസമ്മതിക്കുന്നവര്‍ക്കെതിരെ സാമൂഹ്യാരോഗ്യ കേന്ദ്രം നിയമ നടപടി ആരംഭിച്ചു.
കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളിലും ഈരാറ്റുപേട്ട നഗരസഭയിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നല്‍കിയ നോട്ടീസ് പ്രകാരം നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെയാണു നടപടി.
ഇതിന്‍ പ്രകാരം ഈരാറ്റുപേട്ടയില്‍ നാലും മൂന്നിലവില്‍ അഞ്ചും, കേലുകാവില്‍ രണ്ടും പൂഞ്ഞാറില്‍ ഏഴും പൂഞ്ഞാര്‍ തെക്കേക്കരയില്‍ ആറും തീക്കോയില്‍ നാലും തിടനാട് ആറും തലപ്പലത്ത് മൂന്നം തലനാട് രണ്ടും പേര്‍ക്കെതിരെ നോട്ടീസ് നല്‍കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് പരിശോധിച്ച് മഹസര്‍ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം സോമിയെ ചുമതലപ്പെടുത്തിയതായി ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ വി.എന്‍ സുകുമാരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."