മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് സീറ്റ് ആവശ്യപ്പെടണമെന്ന് യൂത്ത് കോണ്‍ഗ്രസ്
കൊണ്ടോട്ടി: മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് കോണ്‍ഗ്രസിന് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റിയുടെ സമ്പൂര്‍ണ സമ്മേളനം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി മലബാര്‍ മേഖലയില്‍നിന്ന് കോണ്‍ഗ്രസിന് ഒരു രാജ്യസഭാംഗം ഉണ്ടായിട്ടില്ല.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലഭിക്കുന്ന പാര്‍ലമെന്ററി അധികാരങ്ങള്‍ ചില ഭാഗത്ത് മാത്രം കേന്ദ്രീകരിക്കുന്ന രീതിമാറണമെന്നും പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേളനം കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഒരു മാസക്കാലമായ് വിവിധ സ്ഥങ്ങളില്‍ നടന്ന കലാ കായികമത്സരങ്ങള്‍, സെമിനാറുകള്‍,വനിതാ സംഗമം,ആദരീയം തുടങ്ങിയ പരിപാടികളോടെയാണ് സമ്മേളനം സമാപിച്ചത്.
എടപ്പാളില്‍ തിയേറ്ററില്‍ പെണ്‍കുട്ടിക്ക് നേരെയുള്ള അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്ന പിണറായി പൊലിസ് കേരളത്തിന് അപമാനമാണ്. ആഭ്യന്തര വകുപ്പ് പിണറായി വിജയനില്‍ നിന്ന് എടുത്തുമാറ്റാന്‍ സീതാറാം യച്ചൂരി ഇടപെടണം. മന്ത്രിയെ വഴിയില്‍ തടയുന്നതുള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. റിയാസ് മുക്കോളി അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗങ്ങളായ പി.ആര്‍ രോഹില്‍നാഥ്, എ.കെ അബദുറഹ്മാന്‍, സക്കീര്‍ പുല്ലാര, കെ.പി സക്കീര്‍,പി. നിധീഷ്, ജൈസല്‍ എളമരം, സജാദ് ബാബു, ലത്തീഫ് കൂട്ടാലുങ്ങല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."