പൊലിസ് ഇനി ആധുനിക രീതിയില്‍ ചോദ്യം ചെയ്യും
തിരുവനന്തപുരം: സിറ്റി പൊലിസിന്റെ മോഡേണ്‍ ഇന്റൊറോഗേഷന് റൂമിന്റെ ഉദ്ഘാടനം പൊലിസ് കണ്ട്രോള് റൂമില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. വിദേശ പൊലിസ് ഏജന്‍സികളും മറ്റും ഉപയോഗിക്കുന്ന തരം സാങ്കേതിക ഉപകരണങ്ങളും അതിനോടനുബന്ധിച്ച അനാലിസ് സോഫ്റ്റ്വെയറുകളും ഉപയോഗിച്ചു ചോദ്യം ചെയ്യല്‍ സമയത്ത് നിരീക്ഷിക്കുകയും പ്രതിയിലുണ്ടാകുന്ന പ്രതികരണങ്ങളും ചെറിയ മാറ്റങ്ങള്‍ പോലും മനസിലാക്കി പ്രതി അറിയാതെ തല്‍സമയം തന്നെ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇതു സംവിധാനം ചെയ്തിരിക്കുന്നത്.
ആവശ്യമെങ്കില്‍ പൊലിസ് ആസ്ഥാനത്തും കമ്മിഷണര്‍ ഓഫിസിലും ഇരുന്നു തന്നെ മേലുദ്യോഗസ്ഥര്‍ക്കു ചോദ്യം ചെയ്യല്‍ വീക്ഷിക്കാനും അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രതിയെ നേരിട്ടു ചോദ്യം ചെയ്യാനും കഴിയുന്ന തരത്തിലാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. ഇതിനായി എന്ക്രിപ്റ്റഡായിട്ടുള്ള സുരക്ഷിത കമ്മ്യൂണിക്കേഷന്‍ ചാനല്‍ ആണ് ഉപയോഗിക്കുന്നത്. ശാസ്ത്രീയമായ രീതിയില്‍ ചോദ്യം ചെയ്യുന്നതിന് ട്രെയിനിങ് കിട്ടിയ ഉദ്യോഗസ്ഥരുടെ സേവനത്തോടുകൂടിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കു ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതിനുള്ള ട്രെയിനിംഗ് നല്‍കലും ഇതിന്റെ ലക്ഷ്യമാണ്. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം, കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡി.സി.പിമാരായ അരുള്‍ ബി. കൃഷ്ണ, രമേഷ്കുമാര്‍, കണ്ട്രോള് റൂം എ.സി സുരേഷ്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."