വോട്ട് വിഹിതത്തില്‍ മുന്നില്‍ കോണ്‍ഗ്രസ്
ബംഗളൂരു: ഭരണ പാര്‍ട്ടിയായ കോണ്‍ഗ്രസ് 122 സീറ്റില്‍ നിന്ന് 78ലേക്ക് ചുരുങ്ങിയെങ്കിലും വോട്ട് വിഹിതത്തില്‍ അവര്‍ ഏറ്റവും മുന്‍പന്തിയിലെത്തി. ആകെ പോള്‍ ചെയ്ത72 ശതമാനം പോളിങ്ങില്‍ 38 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് നേടിയത്.103 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പിക്ക് നേടാനായത് 36.5 ശതമാനം വോട്ടുകള്‍ മാത്രമാണ്.തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഏറ്റവും നിര്‍ണായക ശക്തിയായി മാറിയ ജെ.ഡി.എസിന് ലഭിച്ചത് 18.5 ശതമാനം വോട്ടുകളാണ്. കഴിഞ്ഞ തവണ 40 സീറ്റുകള്‍ ലഭിച്ച ജെ.ഡി.എസ് 37 സീറ്റായി കുറഞ്ഞു. എന്നാല്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ജെ.ഡി.എസിന് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ അര്‍പ്പിച്ചു. കൂടാതെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അധികാരത്തിലേറുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ജെ.ഡി.എസിന് ലഭിച്ചേക്കും. കോണ്‍ഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് എന്നീ പ്രധാന പാര്‍ട്ടികള്‍ക്ക് ശേഷം വോട്ട് വിഹിതം നേടിയത് സ്വതന്ത്രരാണ്. 0.9 ശതമാനം വോട്ടുകളാണ് ഇവര്‍ നേടിയത്. 2008ല്‍ ബി.ജെ.പി അധികാരത്തിലേറിയപ്പോഴും ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം നേടിയത് കോണ്‍ഗ്രസ് തന്നെയായിരുന്നു. 34.76 ശതമാനം വോട്ടുകളാണ് അന്ന് കോണ്‍ഗ്രസിന് ലഭിച്ചത്. ബി.ജെ.പിക്ക് 33.86 ശതമാനവും ലഭിച്ചു. 2013ല്‍ 36.76 ശതമാനം വോട്ട് വിഹിതമാണ് അധികാരത്തിലേറിയ കോണ്‍ഗ്രസിന് ലഭിച്ചത്. 19.89 ശതമാനം വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."