ജലസമ്മേളനം വിജയിപ്പിക്കാന്‍ താനൂരില്‍ പ്രത്യേക യോഗം
താനൂര്‍: യൂത്ത് ഫോര്‍ എര്‍ത്ത് എന്ന പ്രമേയത്തില്‍ 22ന് തിരുന്നാവായയില്‍ നടക്കുന്ന മുസ്ലിം യൂത്ത്ലീഗ് ജലസമ്മേളനത്തിന്റെ ഭാഗമായി താനൂര്‍ നിയോജകമണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രത്യേക യോഗം ചേര്‍ന്നു.
എല്ലാ പഞ്ചായത്ത്തലത്തിലും ഇത്തരത്തല്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. സമ്മേളനത്തിലേക്ക് പരമാവധി പ്രവര്‍ത്തകരെ എത്തിക്കാനും യോഗം തീരുമാനിച്ചു. കെ.വി ഖാലിദ് അധ്യക്ഷനായി.
മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ സലാം, റഷീദ് മോര്യ, വി.കെ.എ ജലീല്‍, കെ ഫൈസല്‍, എന്‍ ജാബിര്‍, ടി നിയാസ്, കെ.പി നിഹ്മത്തുള്ള, ജാഫര്‍ ആല്‍ബസാര്‍, എ.എം യൂസുഫ്, ഉവൈസ്, എ.പി സൈതലവി, ഷാജി താനാളൂര്‍, നൗഷാദ് സി റപ്പൂത്തടം, പി.പി അഷറഫ്, അലി അക്ബര്‍, കെ ഷൗഖത്ത്, പി.കെ ഇസ്മാഈല്‍, ഫൈസല്‍ മൂപ്പന്, കെ.പി സൈനുദ്ദീന്‍, റഷീദ് തമ്പ്രേരി, ഇര്‍ഷാദ് കുറുക്കോള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."