ഉദ്യോഗസ്ഥര്‍ തെറ്റുചെയ്താല്‍ നടപടി; നിയമാനുസൃത തീരുമാനങ്ങള്‍ക്കു പിന്തുണ: മുഖ്യമന്ത്രി
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ തെറ്റായ മാര്‍ഗം സ്വീകരിച്ചാല്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അങ്ങനെയുള്ളവരെ സഹപ്രവര്‍ത്തകര്‍ തിരുത്താന്‍ ശ്രമിക്കണമെന്നും എന്‍.ജി.ഒ യൂനിയന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു.
കൈമടക്കു നല്‍കിയാലേ കാര്യങ്ങള്‍ നടക്കൂവെന്ന സ്ഥിതി മാറണം. ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് എത്ര കിട്ടിയാലും മതിവരാത്ത അവസ്ഥയാണ്.
ഇതു മാനസിക പ്രശ്നംകൂടിയാണ്. ഇക്കാര്യം കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും സുതാര്യമായ സിവില്‍ സര്‍വിസ് ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, നിയമാനുസൃതമായ എല്ലാ തീരുമാനങ്ങള്‍ക്കും ജീവനക്കാര്‍ക്കു സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പങ്കാളിത്ത പെന്ഷന് പുനഃപരിശോധിക്കുമെന്നും പിണറായി വ്യക്തമാക്കി. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, എന്‍.ജി.ഒ. അസോസിയേഷന് പ്രസിഡന്റ് എന്‍. രവികുമാര്‍, യൂനിയന്‍ പ്രസിഡന്റ് പി.എച്ച്.എം ഇസ്മാഈല്‍, ജനറല്‍ സെക്രട്ടറി ടി.സി മാത്തുക്കുട്ടി, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍, കെ.ജി.ഒ.എ ജനറല്‍ സെക്രട്ടറി ടി.എസ്. രഘുലാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."