പെരിന്തല്‍മണ്ണയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു
പെരിന്തല്‍മണ്ണ: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരിന്തല്‍മണ്ണയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. സി.ഐ സാബു കെ. എബ്രഹാം അധ്യക്ഷനായി. റോഡില്‍ ഇലക്ഷന് പ്രചരണ എഴുത്തുകള്‍ പൂര്‍ണമായും ഒഴിവാക്കുക, മോട്ടോര്‍ സൈക്കിളുകളിലെ സൈലന്‍സുകള്‍ ഊരിവെച്ച് ഹോണ്‍ അടിച്ച് പ്രചരണം നടത്തുന്നത് ഒഴിവാക്കുക, പൊതുയോഗവും പ്രകടനവും തമ്മില്‍ അകലം പാലിക്കുക, പൊതുയോഗം ഒരു പാര്‍ട്ടി നടത്തുമ്പോള്‍ മറ്റെ പാര്‍ട്ടിയുടെ അനൗണ്‍സ്മെന്റ് കടന്നു പോകുമ്പോള്‍ പൊതുയോഗസ്ഥലത്ത് എത്തുമ്പോള്‍ മൈക്ക് ഓഫ് ചെയ്യുക, സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യക്തിഹത്യയെ നിയമപരമായി നേരിടുക എന്നീ തീരുമാനങ്ങള്‍ എടുത്തു. എം.എം മുസ്തഫ (സി.പി.ഐ.എം) ശീലത്ത് വീരാന്‍ കുട്ടി (മുസ്ലിം ലീഗ്), കെ.ടി നാരായണന് (സി.പി.ഐ.എം), പി.ടി ഹൈദര്‍ ഹാജി (മുസ്ലിം ലീഗ്), ഹംസ പാലൂര് (എന്‍.സി.പി), പി. ഫാറുഖ് (ഐ.യു.എം.എല്‍), എം.എം സക്കീര്‍ ഹുസൈന് (ഐ.എന്‍.സി), മുസ്തഫ (എസ്.ഡി.പി.ഐ) തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."