ആണവകരാര്‍: ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ പണം ഹിലരി സ്വീകരിച്ചെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യാ-യു.എസ് ആണവകരാറിനു വേണ്ടി ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ നിന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ പണം വാങ്ങിയതായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യാ- യു.എസ് ആണവ കരാറിനെ പിന്തുണയ്ക്കാനാണ് ഹിലരി പണംവാങ്ങിയതെന്നാണ് ട്രംപിന്റെ ആരോപണം. തന്റെ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 35 പേജുള്ള ബുക് ലെറ്റും ട്രംപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം ഹിലരി ക്ലിന്റണ്‍ നിഷേധിച്ചു. ആരോപണം നേരത്തെയും ഉയര്‍ന്നതാണെന്നും ഇത് വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞതായും ക്ലിന്റണ്‍ ക്യാംപ് വ്യക്തമാക്കി. ഇന്ത്യയിലെ രാഷ്ട്രീയക്കാരനായ അമര്‍സിങ് 2008ല്‍ 50 ലക്ഷത്തോളം ഡോളര്‍ ക്ലിന്റണ്‍ ഫൗണ്ടേഷന് നല്‍കിയെന്നാണ് ട്രംപിന്റെ ആരോപണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആണവകരാര്‍ സംബന്ധിച്ച അമേരിക്കന്‍ നിലപാട് തങ്ങള്‍ക്ക് അനുകൂലമാക്കുന്നതിനായി 2008ല്‍ അമര്‍സിങ് അമേരിക്ക സന്ദര്‍ശിച്ചുവെന്നും അന്നത്തെ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍, കരാര്‍ തടസപ്പെടുത്തുന്ന തരത്തിലുള്ള യാതൊന്നും ഡെമോക്രാറ്റുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയില്ലെന്ന് ഉറപ്പുനല്‍കിയതായുമായാണ് ട്രംപ് പറയുന്നത്.
ഇന്ത്യന്‍ വ്യവസായികളുടെ സംഘടന അഞ്ചുലക്ഷം മുതല്‍ ഒരു ദശലക്ഷം ഡോളറിനും ഇടയിലുള്ള തുക ക്ലിന്റണ്‍ ഫൗണ്ടേഷന് കൈമാറിയെന്ന് ട്രംപ് ആരോപിക്കുന്നതായും ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."