നിര്‍ധന കുടുംബത്തിന്റെ സ്വപ്നം പൂവണിയിച്ച് എസ്.കെ.എസ്.എസ്.എഫ്
ദേവാല: പൊളിഞ്ഞ് വീഴാറായ വീട് സാമ്പത്തിക പരാധീനതകള്‍ കൊണ്ട് പുതുക്കി പണിയാനാകാതെ ബുദ്ധിമുട്ടിയ കുടുംബത്തിന് കൈത്താങ്ങായി എസ്.കെ.എസ്.എസ്.എഫ് ദേവാല യൂനിറ്റ്.
ബൈത്തുന്നൂറെന്ന പേരിലാണ് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ കുടുംബത്തിന്റെ സ്വപ്നത്തിന് ചിറകുകള് തുന്നിച്ചേര്‍ത്തത്. കമ്മിറ്റിയുടെ കീഴിലെ റലീഫ് വിഭാഗമായ അല്അമീന് ചാരിറ്റബിള്‍ ട്രസ്റ്റാണ് വീട് നിര്‍മാണത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തത്. നിര്‍മാണം പൂര്‍ത്തിയായ ബൈതു നൂറിന്റെ താക്കോല്‍ദാനം ട്രസ്റ്റ് ചെര്‍മാനും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനവും തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ റഹ്മാനി അധ്യക്ഷനായി. മുജീബ് റഹ്മാന് മുസ്ലിയാര് ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി അലി അശ്കര്‍ വിദ്യഭ്യാസ ധനസഹായ വിതരണം നടത്തി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സൈദലവി റഹ്മാനി, ഫൈസല്‍ ഫൈസി, ആര്. അബൂബക്കര്‍ ഹാജി, ശുഹൈബ് നിസാമി, അല്‍താഫ് യമാനി, ഇ.എം മുഹമ്മദ് കുട്ടി ഹാജി, ഹാശിം വാഫി, പി.ടി മുഹമ്മദലി, അനീഷ്, ഹൈദര്‍ അലി മുസ്ലിയാര്, അസ്ലം, ശമീര്‍ ലത്വീഫി, അഫ്സല്, സുലൈമാന്‍ മുസ്ലിയാര്, സനു ശരീഫ്, നിസാര്‍, എന്‍.എം അഷ്റഫ് സംസാരിച്ചു. മയ്യിത്ത് പരിപാലനം, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, മംഗല്യനിധി, മിനി മെഡിക്കല്‍ കെയര്‍ എന്നിവയാണ് ട്രസ്റ്റിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും പി.ടി മുഹമ്മദലി ജനറല്‍ കണ്‍വീനറുമായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."