ഡൗണ്‍ സിന്‍ഡ്രോം ദിനാചരണം
കോഴിക്കോട്: ഡ്രൗണ്‍ സിന്‍ഡ്രോം ദിനാചരണത്തോടനുബന്ധിച്ച് ഡൗണ്‍സിന്‍ഡ്രോം ട്രസ്റ്റ്, ദോസ്ത് സപ്പോര്‍ട്ട് ഗ്രൂപ്പ് കാലിക്കറ്റ്, ഐ.എം.എ എന്നിവ സംയുക്തമായി രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്, പൊതുസമ്മേളനം, ചര്‍ച്ചകള്‍, ഡൗണ്‍സിന്‍ഡ്രോം അവസ്ഥയുള്ള കുട്ടികള്‍ക്കായുള്ള കലാപരിപാടികള്‍ ഈ മാസം 21ന് രാവിലെ പത്തിന് കോഴിക്കോട് ഐ.എം.എ ഹാളില്‍ നടക്കും. കലക്ടര്‍ യു.വി ജോസ് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച് 14വയസിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്ട്രേഷനും നിറമയ ഇന്‍ഷൂറന്‍സ് പുതുക്കാനും പുതുതായി ചേരാനുമുള്ള അവസരവും ഉണ്ടായിരിക്കും. ചടങ്ങില്‍ ഈ വര്‍ഷത്തെ ദോസ്ത് അവാര്‍ഡ് ഡോ. രാമകൃഷ്ണന് പാലാട്ട്, ഡോ. എന്‍ ഉത്തമന് എന്നിവര്‍ക്ക് വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഡൗണ്‍ സിന്‍ഡ്രോം ട്രസ്റ്റ് ചെയര്മാന് ഡോ. ഷാജി തോമസ് ജോണ്‍, സെക്രട്ടറി ടി നാസര്‍ ബാബു, വിജയന് പയ്യാക്കില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."