കരിങ്കല്‍ ക്വാറി സ്തംഭനവുമായി ബന്ധപ്പെട്ട് കടങ്ങോട് പഞ്ചായത്തില്‍ ഹിയറിങ് നടത്തി
എരുമപ്പെട്ടി: കടങ്ങോട് മേഖലയിലെ കരിങ്കല്‍ ക്വാറി സ്തംഭനവുമായി ബന്ധപ്പെട്ട് കടങ്ങോട് പഞ്ചായത്തില്‍ ഹിയറിങ് നടത്തി. ക്വാറികളില്‍ തൊഴിലാളികളും, വിവിധ തൊഴില്‍ സംഘടന, യൂണിയന്‍ പ്രതിനിധികളും പരിസരവാസികളും, ക്വാറി ക്രഷര്‍ വിരുദ്ധ സമര സമിതി പ്രതിനിധികളും ഹിയറിംഗില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ അറിയിച്ചു.
അമ്പത് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചതോടെ നൂറ് കണക്കിന് വരുന്ന തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണെന്നും നിര്‍മാണ മേഖല പൂര്‍ണമായും സ്തംഭനാവസ്ഥയിലാണെന്നും തൊഴിലാളികള്‍ അറിയിച്ചു.
ക്വാറികള്‍ പൂര്‍ണമായും നിര്‍ത്തുന്നത് തൊഴില്‍ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ നിയന്ത്രണം നടപ്പിലാക്കിയാല്‍ മതിയെന്ന് നാട്ടുകാരുടെ പ്രതിനിധിയായി എത്തിയവര്‍ അഭിപ്രായപ്പെട്ടു.
അതേ സമയം കരിങ്കല്‍ ക്വാറികളുടേയും ക്രഷറുകളുടേയും പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും നിയമാനുസൃതമല്ലാതെ ഇവയുടെ പ്രവര്‍ത്തനം അനുവദിക്കരുതെന്നും സമര സമിതി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍, വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.കെ.എം നൗഷാദ്, ടി.പി ജോസഫ്, പ്രതിപക്ഷ നേതാവ് പി.സി ഗോപാലകൃഷ്ണന്‍, ജലീല്‍ ആദൂര്‍, പി.വി പ്രസാദ് എന്നിവര്‍ ഹിയറിംഗില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."