ഉംറ, സഊദി വിസിറ്റിംഗ് വിസകള്‍ താല്കാലികമായി നിര്‍ത്തി
മക്ക/റിയാദ്: ഈ വര്‍ഷത്തെ സീസണിലേക്കുള്ള ഉംറ വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സഊദി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. റമദാന് പകുതിക്ക് ശേഷം മുതല്‍ നിരോധനം നിലവില്‍ വന്നതായും മന്ത്രാലയം വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 6.6 ശതമാനം വര്‍ദ്ധനവാണ് ഉംറ തീര്‍ഥാടകരില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ 64 ലക്ഷത്തോളം ഉംറ വിസകളാണ് ഈ സീസണില്‍ മാത്രം ഇഷ്യൂ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 447,252 വിസകളാണ് അധികമായി നല്‍കിയത്. ഇന്നലെ വരെ തീര്‍ഥാടനത്തിന് പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്നത് 5,956,631 പേരാണ്. വിസകള്‍ ഇഷ്യൂ ചെയ്ത മറ്റു തീര്‍ഥാടകര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെത്തി തീര്‍ത്ഥാടനം പൂര്‍ത്തിയാക്കണം. ഉംറ തീര്‍ഥാടകരില്‍ ഏറ്റവും കൂടുതല്‍ എത്തിചേര്‍ന്നത് ഈജിപ്തില്‍ നിന്നുമാണ്. 1,303,067 തീര്‍ഥാടകരില്‍ 1,252,800 പേര് ഇവിടെ നിന്നും മക്കയില്‍ എത്തിയിട്ടുണ്ട്. തൊട്ടു പിന്നില്‍ പാകിസ്താനാണ് 991,337 ഉംറ തീര്‍ഥാടകരാണ് ഇവിടെ നിന്നുമെത്തിയത്.
തൊട്ടുപിന്നിലുള്ള ഇന്തോനേഷ്യ (699,612) , തുര്‍ക്കി (473,672), ജോര്‍ദ്ദാന്‍ (434,479), ഇന്ത്യ (409,639), അള്‍ജീരിയ ( 371,949), മലേഷ്യ (226,005), യു എ ഇ (187,289) എന്നിങ്ങനെയുള്ള തീര്‍ത്ഥാടകരാണ് ഈ സീസണില്‍ ഉംറ വിസകള്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലും മുന്‍ വര്‍ഷത്തേക്കാള്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അറബ് രാജ്യമായ ഇറാഖില്‍ നിന്നും 10 ശതമാനം തീര്‍ത്ഥാടകരുടെ കുറവ് രേഖപ്പെടുത്തി.168,406 ഉംറ വിസകളാണ് ഇവിടെ ഇഷ്യൂ ചെയ്തിരിക്കുന്നത്.
ഹജ്ജ് സീസണ് വരുന്നതിനാല്‍ നിലവില്‍ രാജ്യത്തേക്കുള്ള വിസിറ്റിംഗ് അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തല്‍ ചെയ്തിരുന്നു. റംസാനു മുന്‍പ് തന്നെ അപേക്ഷിച്ചവര്‍ക്ക് ഹജ്ജിനു ശേഷം അപേക്ഷിക്കാനാണു ഓണ്‍ലൈന്‍ സന്ദേശം ലഭിച്ചത്. ഈ വര്‍ഷത്തെ ഹജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് രാജ്യത്തേക്കുള്ള ഉംറ, വിസിറ്റിംഗ് വിസ താല്കാലികമായി അധികൃതര്‍ നിര്‍ത്തിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."