ഫറോക്ക് നഗരസഭയില്‍ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസായി
ഫറോക്ക്: നഗരസഭാ ചെയര്‍പേഴ്സനും വൈസ് ചെയര്‍മാനുമെതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി.
നിലവിലെ ചെയര്പേഴ്സന് മുസ്ലിം ലീഗിലെ പി. റൂബീനക്കെതിരേയും വൈസ് ചെയര്മാന് കോണ്‍ഗ്രസിലെ വി. മുഹമ്മദ് ഹസ്സനെതിരേയുമുള്ള അവിശ്വാസ പ്രമേയം ഈ മാസം നാലിനാണ് എല്‍.ഡി.എഫ് ആര്.ജെ.ഡി മുന്‍പാകെ സമര്‍പ്പിച്ചത്.
23 പേര് പങ്കെടുത്ത അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ 22 പേര് അനുകൂലമായി വോട്ടുചെയ്തു. ആകെ 38 അംഗങ്ങളുള്ള നഗരസഭയില്‍ എല്‍.ഡി.എഫിന് 18 പേരും യു.ഡി.എഫിന് 17ഉം ഒന്ന് ബി.ജെ.പിക്കും രണ്ടു പേര് സ്വതന്ത്രരുമാണ്.
രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു ലീഗ് അംഗവും ഒരു സ്വതന്ത്രനും അവിശ്വാസ പ്രമേയത്തിന് അനുകൂലമയി വോട്ടുചെയ്തു. ബി.ജെ.പി അംഗം വിട്ടുനിന്നു.
കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും നഗരസഭയുടെ വികസനം പിന്നോട്ടടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടിസ്. രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണയോടെ ഫറോക്ക് നഗരസഭ രണ്ടര വര്‍ഷമായി യു.ഡി.എഫാണ് ഭരിക്കുന്നത്.
ഉച്ചയ്ക്കു ശേഷം വൈസ് ചെയര്മാനുമെതിരേയുള്ള പ്രമേയം ചര്‍ച്ചയ്ക്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."