വില്ലേജ് ഓഫിസിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമായില്ല
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസിന്റെ ശോചനീയാവസ്ഥക്ക് പതിറ്റാണ്ടിന്റെ പഴക്കം. മഴയത്ത് ചോര്‍ന്നൊലിച്ചും, രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സൗകര്യമില്ലാതെയും സ്ഥല പരിമിതിയിലും കാലപ്പഴക്കത്തിലും ദുരിതാവസ്ഥയിലാണ് മണ്ണാര്‍ക്കാട് ഒന്ന വില്ലേജ് ഓഫിസ്. പാലക്കാട് ജില്ലയില്‍ നികുതി പിരിവില്‍ മുന്നിട്ട നില്ക്കുന്ന ഓഫിസ് ആയിട്ട് പോലും ബന്ധപ്പെട്ടവര്‍ അവഗണന തുടരുകയാണ്.
മഴ പെയ്താല്‍ കുടചൂടിയിരിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. കൂടാതെ ഓഫിസിലെ രേഖകള്‍ മുഴുവന്‍ മഴ നയാതെ സൂക്ഷിക്കണമെങ്കില്‍ ജീവനക്കാര്‍ കുടപിടിച്ചിരിക്കേണ്ട സ്ഥിതിയിലാണ്. പലപ്പോഴും ഓഫിസില്‍ മഴക്കാലത്ത് മേശപ്പുറക്ക് വെളളം വീഴാതിരിക്കാന്‍ പാത്രങ്ങള്‍ നിരത്തി വെക്കുകയാണ് പതിവ്. പഴയ ഓടിട്ട കെട്ടിടം പുതുക്കി പണിയാനൊ സുരക്ഷിതമായ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റി സ്ഥാപിക്കാനൊ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. അടിയന്തിര നടപടികള്‍ വേണമെന്നാണ് ജീവനക്കാരുടെയും ഓഫിസിലെത്തുന്ന പൊതുജനങ്ങളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."