HOME
DETAILS

കല്‍മണ്ഡപത്ത് ആധുനിക പച്ചക്കറി മാര്‍ക്കറ്റിന് പദ്ധതിയൊരുങ്ങുന്നു

  
backup
May 16 2018 | 07:05 AM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%9a%e0%b5%8d

 

പാലക്കാട്: ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മേലാമുറിയിലെ കാലപ്പഴക്കമുള്ള പരാധീനതകള്‍ വീര്‍പ്പുമുട്ടുന്ന പച്ചക്കറി മാര്‍ക്കറ്റ് ഹൈടെക് ആകാനൊരുങ്ങുന്നു.
നിലവില്‍ മേലാമുറിയുടെ പ്രവേശന കവാടത്തില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി മാര്‍ക്കറ്റാണ് കല്‍മണ്ഡപത്തേക്ക് മാറ്റാനൊരുങ്ങുന്നത്. കല്‍മണ്ഡപം മണലിറോഡ് ജങ്ഷനു സമീപമുള്ള മുനിസിപ്പല്‍ കോംപ്ലക്‌സിനു സമീപത്തേക്കാണ് പച്ചക്കറി മാര്‍ക്കറ്റ് ചേക്കേറാനൊരുങ്ങുന്നുത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ സ്ഥാലത്താണ് ആധുനിക രീതിയിലുള്ള അഞ്ചു നില ഷോപ്പിങ് കോംപ്ലക്‌സും അതിനു പിന്നിലായി പച്ചക്കറി മാര്‍ക്കറ്റും സജീവമാകുന്നത്. പൂര്‍ണമായ രൂപരേഖ തയ്യാറാകുന്നുള്ളൂവെങ്കിലും ഇതു സംബന്ധിച്ച വ്യാപാരികളുമായ ചര്‍ച്ചകളൊക്കെ നടത്തി. ഹാബിറ്റാറ്റിനാണ് നിര്‍മാണ ചുമതല. ഫണ്ട് നല്‍കുന്നത് കിഫ്ബിയാണ്.
പദ്ധതിയുടെ അടങ്കല്‍ തീരുമാനമായിട്ടില്ലെങ്കിലും വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയില്‍ മാര്‍ക്കറ്റുമായ സഹകരിക്കാന്‍ തയ്യാറാണെന്നാണ് പറയുന്നത്.
നിലവില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥലവും ധാരാളം ബസ് സൗകര്യവും സ്‌റ്റേഡിയം ബസ്റ്റാന്റിനടുത്തായതിനാലും വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഏറെ സൗകര്യപ്രദമാവും.
കോയമ്പത്തൂര്‍ റോഡ് മണലി റോഡും മുഖാമുഖം വരുന്നതിനാലും കൂടുതല്‍ സ്ഥലമുള്ളതിനാല്‍ ഒരേ സമയം പത്തോളം വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ചരക്കുകള്‍ കയറ്റിയിറക്കുന്നതിനും ഏറെ സഹായകമാകും.
സ്ഥല പരിമിതി മൂലം നിലവില്‍ ചരക്കു വാഹനങ്ങളെത്തുമ്പോഴുള്ള ഗതാഗതക്കുരുക്കും പുതിയ മാര്‍ക്കറ്റ് വരുന്നതോടെ ഇല്ലാതാകും. മേലാമുറിയില്‍ 84 സെന്റില്‍ സ്ഥിതി ചെയ്യുന്ന പച്ചക്കറി മാര്‍ക്കറ്റില്‍ 200 ഓളം സ്റ്റാളുകളാണുള്ളത്. കൃത്യമായ രൂപരേഖയില്ലാത്തതും മാലിന്യ സംസ്‌കരണ വിഷയത്തിലെ പരാജയവും അരനൂറ്റാണ്ടിലപ്പുറം പഴക്കമുള്ള ജില്ലയുടെ വാണിജ്യ പ്രതാഭ കേന്ദ്രമായ പച്ചക്കറിമാര്‍ക്കറ്റിലെത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും ദുരിതങ്ങള്‍ മാത്രമാണ്. ചരക്കുവാഹനങ്ങളിലെത്തുന്നവര്‍ക്കും മറ്റുമുള്ള പ്രാഥമിക സൗകര്യങ്ങള്‍ നിറവേറ്റലും മാലിന്യ കൂമ്പാരവും കോടികളുടെ കച്ചവടം നടക്കുന്ന പച്ചക്കറി മാര്‍ക്കറ്റ് ഇനി ഓര്‍മയാവുകയാണ്.
രൂപരേഖ തയ്യാറായി കൃത്യമായ ഫണ്ടുകളും ലഭിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ അടുത്ത രണ്ടുവര്‍ഷത്തിനകം പുതിയ പച്ചക്കറി മാര്‍ക്കറ്റ് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago