കര്‍മപഥത്തില്‍ നവപദ്ധതികള്‍; എസ്.വൈ.എസ് നേതൃക്യാംപിന് സമാപനം
പെരിന്തല്‍മണ്ണ: കര്‍മപഥത്തില്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി സുന്നി യുവജന സംഘം സംസ്ഥാന നേതൃക്യാംപ് സമാപിച്ചു. ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ 'സലഫിസം വിചാരണ ചെയ്യപ്പെടുന്നു' വിഷയത്തില്‍ ആദര്‍ശ കാംപയിന്‍ നടത്തും. സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 14ന് കണ്ണൂരിലും സമാപന പരിപാടി മെയ് 16ന് പാലക്കാട്ടും സംഘടിപ്പിക്കും. കാംപയിന്‍ കാലയളവില്‍ മറ്റു ജില്ലകളില്‍ ആദര്‍ശ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
മെയ് 25ന് ശനിയാഴ്ച രാവിലെ 10ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ പ്രഭാഷകര്‍ക്കുള്ള ശില്‍പശാല നടക്കും. സുന്നി യുവജന സംഘം നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സ്മാരകമായി 'ഉറവ് ' എന്ന പേരില്‍ ഏകോപിപ്പിക്കും. റിലീഫ് മേഖലയില്‍ സംസ്ഥാന വ്യാപകമായി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി. കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സംഘടനാ അദാലത്തുകള്‍ സംഘടിപ്പിക്കും.
ഇന്നലെ രാവിലെ ആറിന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ നടത്തിയ ഉദ്‌ബോധനത്തോടെയാണ് രണ്ടാം ദിവസത്തെ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ആമുഖം നടത്തി. 'വ്യക്തി വികാസം, മനഃശാസ്ത്ര സമീപനം' വിഷയത്തില്‍ ജോര്‍ജ് കരണക്കല്‍ ക്ലാസെടുത്തു. ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് യു. കെ അബ്ദുല്‍ ലത്വീഫ് മൗലവി, മജീദ് ദാരിമി ചളിക്കോട്, നാസറുദ്ദീന്‍ ദാരിമി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ. പി കോയ, ഹാരിസ് ബാഖവി കംബ്ലക്കാട്, ബാവ ജീറാനി, സുബൈര്‍ കണിയാമ്പറ്റ നേതൃത്വം നല്‍കി.
സമാപന സെഷനില്‍ എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സമാപന സന്ദേശം നല്‍കി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ കര്‍മ പദ്ധതി അവതരിപ്പിച്ചു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, എം.സി മായിന്‍ ഹാജി, പി.കെ ഇമ്പിച്ചി കോയ തങ്ങള്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, പുത്തനഴി മൊയ്തീന്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, അബൂബക്കര്‍ ബാഖവി മലയമ്മ, അഹ്മദ് തേര്‍ളായി, ഒ.എം ശരീഫ് ദാരിമി, ടി.കെ മൊയ്തീന്‍ കുട്ടി ഫൈസി, നിസാര്‍ പറമ്പന്‍, കെ. ഇ മുഹമ്മദ് മുസ്‌ലിയാര്‍, അലവി ഫൈസി കുളപ്പറമ്പ്, സലീം എടക്കര, കെ. കെ. എസ് തങ്ങള്‍ വെട്ടിച്ചിറ, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രസംഗിച്ചു. ഡയറക്ടര്‍ എ. എം പരീത് സ്വാഗതവും ഹനീഫ പട്ടിക്കാട് നന്ദിയും പറഞ്ഞു.
'വ്യാജകേശ പ്രദര്‍ശനത്തില്‍ നിന്ന് പിന്തിരിയണം'
പെരിന്തല്‍മണ്ണ: പ്രവാചകരുടെ പേരില്‍ വ്യാജ തിരുശേഷിപ്പുകള്‍ കേരളത്തിലെത്തിച്ചവര്‍ തന്നെ സ്വന്തം നാട്ടില്‍ അത്തരം വസ്തുക്കളുടെ പ്രദര്‍ശനം നിര്‍ത്തിവച്ച സാഹചര്യത്തില്‍ തിരുകേശമെന്ന പേരില്‍ നടത്തുന്ന വ്യാജകേശ പ്രദര്‍ശനത്തില്‍ നിന്നും ആത്മീയ ചൂഷണത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് എസ്. വൈ. എസ് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മുടി ദാതാക്കളില്‍ ചിലര്‍ കേരളത്തിലെത്തി ദിവസങ്ങളോളം താമസിച്ചിട്ടും സൂക്ഷിപ്പു കേന്ദ്രത്തിലേക്ക് പ്രവേശനം പോലും നിഷേധിച്ച് അത്തരക്കാര്‍ വ്യാജന്മാരും വഞ്ചകരുമാണെന്ന് പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ്. വ്യാജമുടി തിരുകേശമാക്കാനുള്ള വിഫലശ്രമത്തിനിടയില്‍ പ്രവാചകര്‍ക്ക് (സ്വ) നിഴലുണ്ടെന്നും മരണാനന്തരം അമാനുഷികതകള്‍ അവസാനിച്ചുവെന്നും പ്രചരിപ്പിക്കുന്ന വിഭാഗം പരസ്യമായി തെറ്റുതിരുത്തി യഥാര്‍ഥ ഇസ്‌ലാമിക വിശ്വാസത്തിലേക്ക് തിരിച്ചുവരണമെന്നും പ്രമേയം ആവശ്യപ്പെട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."