മദ്‌റസകള്‍ നവീകരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി
ന്യൂഡല്‍ഹി:രാജ്യത്തെ ഒരു ലക്ഷം മദ്‌റസകളില്‍ ടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുള്ളതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. സര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായമാണ് ഇതെന്നും മന്ത്രി അറിയിച്ചു. മദ്‌റസകളെ വിദ്യാഭ്യാസ മേഖലയില്‍ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ ഇവയുടെ ഉന്നമനത്തിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കാനും അധ്യാപകരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഇതിനായി മൂന്ന് മാര്‍ഗങ്ങള്‍ അടിസ്ഥാനപ്പെടുത്തി പ്രാവര്‍ത്തികമാക്കും. അധ്യാപകര്‍, ഭക്ഷണം, ശുചിത്വമുറി എന്നിവയാണ് ഈ മൂന്ന് മാര്‍ഗങ്ങള്‍. മൗലാനാ ആസാദ് വിദ്യാഭ്യാസ ഫൗണ്ടേഷന്റെ ജനറല്‍ ബോഡി യോഗത്തിനുശേഷം മാധ്യമങ്ങള്‍ക്കനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പൊതു വിദ്യാഭ്യാസത്തിലേക്ക് വരുന്നതിന് മുന്‍പുതന്നെ മദ്‌റസാ പഠനം വിദ്യാഭ്യാസത്തിനുള്ള അടിത്തറയാണ് ഒരുക്കുന്നത്. ഇക്കാരണത്താല്‍ ഇത്തരത്തിലുള്ള ഓരോ സ്ഥാപനങ്ങളുടെയും പ്രധാന്യം വളരെ വലുതാണ്.
അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പുതന്നെ പ്രഖ്യാപിച്ചിട്ടുള്ള ടോയ്‌ലറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും നഖ്‌വി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."