അഞ്ചു ജില്ലകളിലെ ആറ് തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി അഞ്ചു ജില്ലകളിലെ ആറു തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ നാലു ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലെയും പത്തനംതിട്ട നഗരസഭയിലെയും ഒന്നു വീതം വാര്‍ഡുകളിലുമാണ് പട്ടിക പുതുക്കുന്നത്.
കരടു വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക് ഓഫിസുകളിലും പഞ്ചായത്തുകളുടേത് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലെ പട്ടിക ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശിലൃീഹഹ ല്‍ ലഭിക്കും. അപേക്ഷകളും ആക്ഷേപങ്ങളും ഏപ്രില്‍ ഒന്നുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 10ന് തീര്‍പ്പ് കല്‍പ്പിക്കുകയും 11ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും. പട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തിയതിയായ 2017 ജനുവരി ഒന്നിനോ അതിനു മുന്‍പോ അപേക്ഷകര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം.
പട്ടിക പുതുക്കുന്ന ജില്ലയും തദ്ദേശ സ്വയംഭരണ സ്ഥാപനവും വാര്‍ഡും: പത്തനംതിട്ട- മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് -09 കിഴക്കക്കര, പത്തനംതിട്ട നഗരസഭ-21 കുമ്പഴ വെസ്റ്റ്, ആലപ്പുഴ- എഴുപുന്ന ഗ്രാമപഞ്ചായത്ത്-16 കുമാരപുരം, മലപ്പുറം- ആലങ്കോട് ഗ്രാമപഞ്ചായത്ത്-08 ചിയാന്നൂര്‍, കണ്ണൂര്‍-പായം ഗ്രാമപഞ്ചായത്ത്-02 മട്ടിണി, കോഴിക്കോട്-പന്തലായനി ബ്ലോക്ക് പഞ്ചായത്ത്-09 വെങ്ങളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."