HOME
DETAILS

ഭാര്യാവീട്ടില്‍നിന്ന് ഇറക്കിവിട്ടു; രോഗിയായ പ്രവാസിക്ക് ഗാന്ധിഭവനില്‍ അഭയം

  
backup
May 16 2018 | 08:05 AM

%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%87

 

അഞ്ചല്‍: ഭാര്യാവീട്ടില്‍നിന്നും ഇറക്കിവിട്ട രോഗിയായ പ്രവാസിക്ക് ഒടുവില്‍ ഗാന്ധിഭവനില്‍ അഭയം. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്ര(55)നെയാണ് അഞ്ചല്‍ പൊലിസ് ഗാന്ധിഭവനില്‍ എത്തിച്ചത്. 20 വര്‍ഷം ഗള്‍ഫിലായിരുന്ന സുധീന്ദ്രന്‍ അസുഖബാധിതനായാണ് നാട്ടിലെത്തിയത്.
ഗള്‍ഫിലായിരുന്ന സമയം വായ്പ എടുക്കാനെന്ന വ്യാജേന ഭാര്യ മുക്തിയാറിന്റെ മറവില്‍ നാട്ടിലുണ്ടായിരുന്ന 25 സെന്റ് സ്ഥലവും വീടും വിറ്റു. സുധീന്ദ്രന് ഹൃദയസംബന്ധമായ അസുഖവും സ്‌ട്രോക്കും പിടിപ്പെട്ടു.
അസുഖത്തെ തുടര്‍ന്നു സംസാരശേഷി നഷ്ടമായ നിലയിലായ സുധീന്ദ്രനെ ഓട്ടോയില്‍ കയറ്റി തടിക്കാടുള്ള ഒരു ബന്ധുവിടിന് സമീപം ഇറക്കിവിടുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ അഞ്ചല്‍ പൊലിസില്‍ എത്തിക്കുകയും എസ്.ഐ പി.എസ് രാജേഷ് സുധീന്ദ്രന്റെ ഭാര്യ അജിതകുമാരിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൂടെ വിടുകയുംചെയ്തു. വീണ്ടും ഓട്ടോയില്‍ കയറ്റി വഴിയില്‍ ഇറക്കിവിടാന്‍ ശ്രമിച്ചു.
ഇതിനെ എതിര്‍ത്ത ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പൊലിസ് വീണ്ടും ഭാര്യയെ വിളിച്ചുവരുത്തി ഏല്‍പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഏറ്റെടുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നു മറ്റു മാര്‍ഗങ്ങളില്ലാതെ പത്തനാപുരം ഗാന്ധിഭവനില്‍ എത്തിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  28 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago