പ്രവാസികള്‍ക്കിടയില്‍ മരണനിരക്ക് ഉയരുന്നു
ജിദ്ദ: പ്രവാസികള്‍ക്കിടയില്‍ മരണനിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ജി.സി.സി രാജ്യങ്ങളില്‍ പ്രതിദിനം ശരാശരി അഞ്ച് ഇന്ത്യക്കാര്‍ മരിക്കുന്നതായാണ് കണക്ക്. ഹൃദയാഘാതമാണ് പ്രധാന കാരണം.
50 വയസിനു താഴെയുള്ളവരാണു ഹൃദയാഘാതംമൂലം മരിക്കുന്നവരില്‍ അധികവും. ഈ വര്‍ഷം മാര്‍ച്ച് വരെ സഊദിയില്‍ 74 ഇന്ത്യക്കാരാണ് മരിച്ചത്. ഇതില്‍ 45 പേര് മലയാളികളാണ്.
എംബസിയുടെ പരിധിയില്‍ 1,634 പേരും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പരിധിയില്‍ 1,133 പേരും മരിച്ചതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, പ്രവാസികള്‍ക്കിടയിലെ ആത്മഹത്യയും വര്‍ധിക്കുന്നതായി സഊദിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 78 പേര് ആത്മഹത്യ ചെയ്തതായാണു കണക്ക്.
ഇതില്‍ 22 പേര് മലയാളികളാണ്. തൊഴില്‍പരമായ അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രയാസങ്ങളുമാണ് കാരണങ്ങളായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 67 മലയാളികള്‍ ഉള്‍പ്പടെ 390 പേരാണ് വാഹനാപകടത്തില്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."