മകളുടെ മൊഴിയില്‍ മാതാവിനെതിരേ കേസ്
വെള്ളറട: മകളെ കാണാനില്ലെന്ന് മാതാവിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലിസ് പിടിയിലായ മകളുടെ മൊഴിയില്‍ മാതാവിനെതിരേ കേസെടുത്തു. കുന്നത്ത്കാലില്‍ വാടകക്ക് താമസിക്കുന്ന ലതാരാജനാണ് (42) മകളെ കാണാനില്ലെന്ന് കാണിച്ച് വെള്ളറട പൊലിസില്‍ പരാതി നല്‍കിയത്. ബന്ധുഗൃഹത്തില്‍ നിന്ന് 12 കാരിയായ മകളെ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അജിത്കുമാറാണ് കണ്ടത്തിയത്. സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത പൊലിസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
കണ്ണൂര്‍ ജില്ലയിലെ മാടായി തെരുവ് പുത്തന്‍പുരക്കല്‍ ഹൗസില്‍ ലതാരാജന്‍ നാല്മാസം മുന്‍പാണ് കുന്നത്ത്കാലില്‍ വാടകക്ക് വീട് എടുത്ത് താമസം തുടങ്ങിയത്. പരപുരുഷ ബന്ധമുള്ള ലതാരാജന്‍ വിട്ടിലെത്തുന്ന അന്യ പുരുഷന്മാരുടെ ഇഷ്ടത്തിന് വഴങ്ങാന്‍ മകളെ നിര്‍ബന്ധിച്ചെങ്കിലും മകള്‍ വഴങ്ങില്ല. ഗദ്യന്തരമില്ലാത്തതിനാല് ആണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് മകള്‍ പൊലിസിന് മൊഴി നല്കി.
പൊലിസില്‍ പരാതി നല്‍കിയശേഷം മുങ്ങിയ ലതാരാജനെ എസ്.ഐ സതീഷ്കുമാര്‍ അറസ്റ്റ് ചെയ്തു. ഇവരെ പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."