HOME
DETAILS
MAL
വിദ്യാര്‍ഥികളെ ലഹരിയില്‍ നിന്ന് രക്ഷിക്കാന്‍ തിരൂരങ്ങാടി ബ്ലോക്ക് കര്‍മപദ്ധതി
backup
June 26 2016 | 18:06 PM
മലപ്പുറം: കുട്ടികളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിനും ലഹരിക്കെതിരേ ശക്തമായ ബോധവത്കരണം നടത്തുന്നതിനുമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വിവിധ പരിപാടികള്‍ തയാറാക്കി. ആദ്യഘട്ടത്തില്‍ ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലും രണ്ട് വീതം സ്കൂളുകള്‍ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും ബോധവത്കരണവും നല്‍കും. സംയോജിത ബാല സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ബ്ലോക്ക്തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയിലാണ് തീരുമാനം. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ കലാം അധ്യക്ഷനായി. മുഹമ്മദ് സ്വാലിഹ് എ.കെ, സോഷ്യല്‍ വര്‍ക്കര്‍ ഫസല്‍ പുള്ളാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."