HOME
DETAILS
MAL
ക്രിമിനല്‍ കേസില്‍ പെട്ടവര്‍ ഭൂരിഭാഗവും ജയിച്ചു
backup
May 16 2018 | 21:05 PM
ബംഗളൂരു: കര്‍ണാടകയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ നിരവധി പേര് ക്രിമിനല്‍ കേസുകളിലെ പ്രതികള്‍. വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായി മത്സരിച്ച അഴിമതിക്കേസുകളില്‍ ജയിലില്‍ കഴിഞ്ഞവരും ക്രിമിനല്‍കേസില്‍ ജയിലിലായവരുമടക്കം 391 പേരില്‍ ഭൂരിഭാഗം പേരും വിജയിച്ചു. മത്സരിച്ച 23 പേര് സ്ത്രീപീഡനകേസുകളിലെ പ്രതികളായിരുന്നു.ബി.ജെ.പിയാണ് ഏറ്റവും കൂടുതല്‍ അഴിമതിക്കാരെയും ക്രിമിനലുകളെയും മത്സരിപ്പിച്ചത്. 83 പേര്. ഭൂമി കുംഭകോണകേസുകളില്‍ പ്രതികളും ലൈംഗികാരോപണവിധേയരുമെല്ലാം ഇത്തവണയും മത്സരിച്ചു ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് 59 സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചത്.
ഡിവൈഎസ്പി ഗണപതി ആത്മഹത്യ ചെയ്ത കേസില്‍ ആരോപണവിധേയനായ കെ ജെ ജോര്‍ജ്, ശാന്തിനഗര്‍ ഭൂമി ഇടപാടില്‍ ആരോപണവിധേയനായ എന്‍ എ ഹാരിസ് എന്നിവരടക്കമുള്ളവരും ജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."