കുണ്ടറയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്; നിര്‍ണായകമായത് മുത്തശ്ശിയുടെ മൊഴി
കൊല്ലം: കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്തുവയസ്സുകാരി മരിച്ച കേസില്‍ നിര്‍ണായക വഴിതിരിവ്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സ്വന്തം മുത്തച്ഛനാണെന്ന് തെളിഞ്ഞു. പ്രതിയുടെ ഭാര്യയാണ് മൊഴി നല്‍കിയത്. പേരക്കുട്ടികള്‍ പീഡനവിവരം പലതവണയായി തന്നോട് പറഞ്ഞിരുന്നെന്നും മുത്തശ്ശി പറഞ്ഞു.
കൊല്ലത്തെ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന പ്രതി ഇപ്പോള്‍ ഒരു ലോഡ്ജ് മാനേജറാണ്.
ഇതുവരെ അന്വേഷണത്തിന് സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും ഇപ്പോള്‍ പൊലിസിനോട് സഹകരിച്ചിരുന്നു.ഒരു മകള്‍ നഷ്ടപ്പെട്ടു ഇനിയുള്ള മകളെ കൂടി നഷ്ടപ്പെടരുതെന്ന പൊലീസിലെ മനശാസ്ത്ര വിദഗ്ധരുടെ കൗണ്‍സിലിങ്ങിന് ശേഷമാണ് അമ്മ ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ തയ്യാറായത്. ഇവരുടെ മൊഴിയും നിര്‍ണായകമായി.
സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ അമ്മയേയും മുത്തച്ഛനേയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ അന്വേഷണ സംഘം നേരത്തെ തീരുമാനിച്ചിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 15നാണു പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."