HOME
DETAILS
MAL
കോട്ടയത്തെ പ്ലാറ്റ്ഫോം നടപ്പാലം ഈ മാസാവസാനത്തോടെ
backup
March 19 2017 | 22:03 PM
കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള രണ്ടാമത്തെ നടപ്പാലം ഈ മാസം അവസാനത്തോടെ തുറന്നുകൊടുക്കും. ഒരു കോടി രൂപയാണ് നടപ്പാലത്തിന്റെ നിര്‍മ്മാണ ചെലവ്. യാത്രക്കാരുടെ സുരക്ഷയ്ക്കായി റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള പാലത്തോടൊപ്പം രണ്ടാമതൊരു പാലം കൂടി നിര്‍മിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് പുതിയപാലം നിര്‍മിച്ചത്. നിലവിലുള്ള പാലത്തിന്റെ പടികള്‍ കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വേണ്ടി രണ്ട് എസ്കലേറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."