നാദാപുരം ഫയര്‍ സ്റ്റേഷന് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു
നാദാപുരം: നാദാപുരം ഫയര്‍ സ്റ്റേഷന് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. കെട്ടിടം പണിയുന്നതിന് നാദാപുരം ഗവ. ആശുപത്രിക്ക് സമീപത്ത് 25 സെന്റ് ഭുമി നാദാപുരം സ്വദേശികളായ ഇസ്മയില്‍ കേളോത്ത് എന്‍.എം.റഫീഖ് തങ്ങള്‍ എന്നിവര്‍ സൗജന്യമായി നല്കി. 25 സെന്റുള്ള ഭുമിയുടെ രേഖ ഇന്നലെ തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
15 വര്‍ഷത്തിലധികമായി ചേലക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ഫയര്‍ സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫിസ് കെട്ടിടം മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം തുടങ്ങിയിട്ട് നാളേറെയായി. ഒടുവില്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ ഫയര്‍ സ്റ്റേഷന് നാദാപുരത്തു നിന്നും തൊട്ടടുത്ത കുറ്റ്യാടി മണ്ഡലത്തിലേക്ക് മാറ്റുമെന്ന പ്രചാരണവും നടന്നിരുന്നു. ഇതിനിടയിലാണ് നാദാപുരത്ത് സ്ഥലം കണ്ടെത്തിയത്.
വി.പി കുഞ്ഞികൃഷ്ണന്, സി.എച്ച് മോഹനന്, വി.എ മുഹമ്മദ് ഹാജി, എരോത്ത് ഫൈസല്‍, ഇസ്മയില്‍ കേളോത്ത്, സി.വി ഹമീദ്, നൗഷാദ് കേളോത്ത്, എം. വിനോദന്‍ പങ്കെടുത്തു. ഉടന്‍ തന്നെ ഫയര്‍ സ്റ്റേഷന് കെട്ടിടം പണിയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഇ.കെ വിജയന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."