അപേക്ഷ ക്ഷണിച്ചു
തൃശൂര്‍: പട്ടികജാതി വികസനത്തിനു കീഴില്‍ ജില്ലയിലെ വിവിധ ഐ.ടി.ഐകളില്‍ വിവിധ ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മായന്നൂര്‍- സീവിങ് ടെക്‌നോളജി, എങ്കക്കാട് സര്‍വേയര്‍, പുല്ലൂറ്റ്- കാര്‍പെന്റര്‍, വെല്‍ഡര്‍, എടത്തിരുത്തി- ഇലക്ട്രീഷ്യന്‍, നടത്തറ- കാര്‍പെന്റര്‍, വി.ആര്‍. പുരം- ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, പ്ലംബര്‍, ഹെര്‍ബര്‍ട്ട് നഗര്‍- ഇലക്ട്രോണിക് മെക്കാനിക്, എരുമപ്പെട്ടി- ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, പ്ലംബര്‍ എന്നിവയാണു ജില്ലയിലെ ഐ.ടി.ഐകളും ട്രേഡുകളും. എന്‍.സി.വി.ടി അംഗീകാരമുള്ളതാണു കോഴ്‌സുകളെല്ലാം. ഇതു കൂടാതെ എസ്.സി.വി.ടി അംഗീകാരമുള്ള എം.എം.വി കോഴ്‌സിന് വരവൂര്‍ ഐടിഐയിലും പ്രവേശനം ലഭിക്കും. ആകെ സീറ്റുകളുടെ 80 ശതമാനവും പട്ടികജാതിയിലും മറ്റു പിന്നാക്ക വിഭാഗങ്ങളിലുംപെട്ടവര്‍ക്കു സംവരണം ചെയ്തിട്ടുണ്ട്. പത്തുശതമാനം സീറ്റ് മറ്റു വിഭാഗക്കാര്‍ക്കായി ഉള്ളതാണ്. മെട്രിക് നോണ്‍ മെട്രിക് ട്രേഡുകള്‍ക്ക് വെവേറെ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം ബന്ധപ്പെട്ട ഐ.ടി.ഐ സൂപ്രണ്ടുമാരില്‍നിന്നു സൗജന്യമായി ലഭിക്കും. പേര്, വയസ്, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ ജൂണ്‍ 30ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. ആദ്യഘട്ട ഇന്റര്‍വ്യൂ ജൂലൈ 20നു നടക്കും. പ്രവേശനം ലഭിക്കുന്ന പട്ടിക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഗ്രാന്റും സ്റ്റൈപ്പന്റും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."