സമഗ്ര വിദ്യാലയ സെമിനാര്‍ നടത്തി
നടുവണ്ണൂര്‍: കരുവണ്ണൂര്‍ ജി.യു.പി സ്‌കൂളില്‍ സമഗ്ര വിദ്യാലയ വികസന സെമിനാര്‍ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. പാഠ്യപദ്ധതിയില്‍ ഭാഷയ്ക്കു പ്രാധാന്യം നല്‍കി ഭാഷാശേഷി വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുരുഷന്‍ കടലുണ്ടി അധ്യക്ഷനായി.
സ്‌കൂള്‍ വെബ്‌സൈറ്റ് പഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അച്യുതന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ പ്രീതി, ലത നള്ളിയില്‍, ടി.വി സുധാകരന്‍, പഞ്ചായത്തംഗങ്ങളായ സി. കൃഷ്ണദാസ്, വി.കെ സജിത, ബിന്ദു താനിപ്പറ്റ, സി.കെ ബാലകൃഷ്ണന്‍, പ്രധാനാധ്യാപിക വി.ആര്‍ ഷൈലജ, ബി.ആര്‍.സി കോഡിനേറ്റര്‍ രജീഷ്, പി. സത്യന്‍, ഷിബിന, കെ. ചന്തപ്പന്‍, ഒ.എം രാജന്‍, സി.എം ശ്രീധരന്‍, പി.കെ അബ്ദുറഹ്മാന്‍ സംസാരിച്ചു.
അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും
ബാലുശ്ശേരി: കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിന്‍ ബാലുശ്ശേരിയില്‍ അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി പി.കെ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫൈസല്‍ പടനിലം അധ്യക്ഷനായി. റവന്യു ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.എ നാസര്‍, കെ. അഹമ്മദ് കോയ, കല്ലുര്‍ മുഹമ്മദലി, എ.പി അസീസ്, വി.കെ റഷീദ്, നിസാര്‍ ചേലേരി, സി. നസീറ, എ.കെ കൗസര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.എം അഷ്‌റഫ് സ്വാഗതവും പി.ടി അന്‍വര്‍ നന്ദിയും പറഞ്ഞു.
ബാലുശ്ശേരിയില്‍ വച്ച് നടന്ന പരിപാടിയില്‍ മുക്കം, കൊടുവള്ളി, താമരശേരി, ബാലുശ്ശേരി, കുന്ദമംഗലം, പേരാമ്പ്ര എന്നീ സബ്ജില്ലകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട അധ്യാപക പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."