മാനന്തവാടിയിലെ സി.പി.എം -സി.പി.ഐ പോര്: ധാരണ പ്രകാരമുള്ള സ്ഥാനമാറ്റത്തിന് തിരിച്ചടിയാകുന്നു
മാനന്തവാടി: സി.പി.എം -സി.പി.ഐ പ്രാദേശിക പോര് മുന്നണി ഘടകകക്ഷി ധാരണ പ്രകാരമുള്ള സ്ഥാനമാറ്റത്തിന് തടസമാകുന്നു.
ജില്ലയിലെ ത്രിതല പഞ്ചായത്തുകളില്‍ മൂന്നണികളിലെ ഘടക കക്ഷികള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം രണ്ടര വര്‍ഷം ഈ മാസം 18ന് പൂര്‍ത്തിയാകുന്നതോടെ തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ മാറ്റങ്ങളുണ്ടാകും. ധാരണ പ്രകാരം മാനന്തവാടിയില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഇനിയുള്ള രണ്ടര വര്‍ഷം സി.പി.ഐക്ക് അവകാശപ്പെട്ടതാണ്. എസ്.ടി പുരുഷ കൗണ്‍സിലര്‍ ഇല്ലാത്തതിനാലാണ് സി.പി.ഐ ആദ്യമെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആവശ്യപ്പെട്ടത്. മുന്നണിയിലെ ധാരണ പ്രകാരം രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ശോഭരാജനാണ് തങ്ങളുടെ സ്ഥാനാര്‍ഥി എന്നും ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനങ്ങള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറി ഇന്‍ ചാര്‍ജ് ആയിരുന്ന ജോണി മറ്റത്തിലാനി സി.പി.എം ഏരിയാ സെക്രട്ടറിക്ക് ഒരു മാസം മുമ്പ് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ഈ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. മാനന്തവാടി മണ്ഡലത്തില്‍ പ്രാദേശിക നേതൃത്വങ്ങള്‍ തമ്മില്‍ നേരത്തെ ഭിന്നതയുണ്ടായിരുന്നെങ്കിലും കുറുവാ ദ്വീപ് വിഷയത്തില്‍ ഭിന്നത കൂടുതല്‍ രൂക്ഷമാകുകയായിരുന്നു. ഇതാണ് ധാരണ പ്രകാരമുള്ള സ്ഥാന കൈമാറ്റത്തിന് തിരിച്ചടിയാകുന്നത്. നിലവില്‍ മാനന്തവാടി നഗരസഭയില്‍ സി.പി.എമ്മിന് 18ഉം സി.പി.ഐക്ക് രണ്ടും യു.ഡി.എഫിന് 15ഉം ഒരു സ്വതന്ത്ര്യ അംഗവുമാണുള്ളത്.
ഇരു വിഭാഗവും അനുരഞ്ജനങ്ങള്‍ക്ക് തയാറായില്ലെങ്കില്‍ നഗരസഭയിലെ സ്വതന്ത അംഗത്തിന്റെയും യു.ഡി.എഫിന്റയും തീരുമാനങ്ങള്‍ നഗരസഭയിലെ ഭരണമാറ്റത്തിന് വരെ ചിലപ്പോള്‍ കാരണമായേക്കും. പ്രതിഭ ശശിയാണ് ഇപ്പോള്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍.
ചെയര്‍മാന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായതിനാല്‍ ചെയര്‍മാന്‍ ചുമതലയും വഹിക്കുന്നുണ്ട്. സി.പി.ഐ നല്‍കിയ കത്ത് സംബന്ധിച്ച് സി.പി.എം ഇതുവരെ പ്രതികരിക്കാത്തത് പ്രാദേശിക നേതൃത്വങ്ങള്‍ തമ്മിലുള്ള പോര് മണ്ഡലത്തിന് പുറത്തും ചര്‍ച്ചക്ക് വഴിവെക്കാന്‍ ഇടയുണ്ട്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."