ഈ സമയസൂചിക ചരിത്രത്തിന് ഇന്നും കാവലിരിക്കുന്നു
ചാലിയം: ചരിത്രമുറങ്ങുന്ന ചാലിയത്തിന്റെ മണ്ണില്‍ വിശ്വാസികള്‍ക്ക് നിസ്‌കാര സമയമറിയുന്നതിന് നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന സമയസൂചിക പോറല്‍ ഏല്‍ക്കാതെ ഇന്നും നിലകൊള്ളുന്നു.
ഇസ്‌ലാമിക പ്രബോധനത്തിനായി കേരളത്തിലെത്തിയ മാലിക് ഇബ്‌നു ദീനാറിനായാണ് ചാലിയം പുഴക്കര പള്ളിയുടെ മുന്‍വശത്തായി ഇരുമ്പില്‍ തീര്‍ത്ത ഈ സമയ സൂചിക നിര്‍മിച്ചത്.
പ്രാചീനകാലം മുതല്‍ വിശുദ്ധ റമദാന്‍ മാസത്തിലും മറ്റും ഈ സമയസൂചിക നോക്കിയായിരുന്നു വിശ്വാസികള്‍ നിസ്‌കാര സമയം കണക്കാക്കിയിരുന്നത്. നിഴലിനെ അടിസ്ഥാനപ്പെടുത്തിയാണ് സമയം നിശ്ചയിച്ചിരുന്നത്.
ആധുനിക സംവിധാനങ്ങള്‍ പലതും വന്നെങ്കിലും പ്രതാപത്തിന്റെ കഥപറയുന്ന ആ അടയാളം ഇവിടെ ഇപ്പോഴും വിശ്വാസികളുടെ സമയം തെറ്റിക്കാതിരിക്കുന്നു.
വിദേശശക്തികളായ പോര്‍ച്ചുഗീസുകാര്‍ ചാലിയം പുഴക്കര പള്ളി അക്രമിച്ചിരുന്നു. 1552ല്‍ ഈ പള്ളിയിലെ കല്ലുകളുപയോഗിച്ചാണ് പറങ്കികള്‍ ചാലിയം മുലേമല്‍ കോട്ട കെട്ടിപ്പടുത്തത്.
1571ല്‍ സാമൂതിരി രാജാവിന്റെ സഹായത്തോടെ സേനാനായകന്‍ കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തില്‍ കോട്ട പൊളിക്കുകയും കോട്ടയുടെ കല്ലുകള്‍ പള്ളിയുടെ പുനര്‍നിര്‍മാണതിന് ഉപയോഗിച്ചതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലത്ത് നിര്‍മിച്ച ചാലിയം റോഡിനു സമീപമാണ് സമയസൂചികയടങ്ങുന്ന ചാലിയം പുഴക്കര പള്ളി സ്ഥിതി ചെയ്യുന്നത്.
ഇരുപതോളം പള്ളികള്‍ ഈ പ്രദേശത്തു തന്നെയുണ്ട്.
ഇസ്‌ലാം മതം സ്വീകരിച്ചു ചേരമാന്‍ പെരുമാളിനൊപ്പം വിദേശത്തു പോയവരില്‍ ചാലിയത്തുകാരുമുണ്ടെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."