ഇടതുഭരണത്തില്‍ കേരളത്തിന്റെ സമാധാനം തകര്‍ന്നു: ഉമ്മന്‍ചാണ്ടി
ചെങ്ങന്നൂര്‍: ഇടതു മുന്നണി ഭരണത്തില്‍ കേരളത്തിലാകെ ക്രമസമാധാനം തകര്‍ന്ന അവസ്ഥയാണുള്ളതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചെങ്ങന്നൂരിലെ വിവിധ സ്ഥലങ്ങളില്‍ കുടുംബയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവാഴ്ച്ചയും താളം തെറ്റി. യു.ഡി.എഫിന്റെ കാലത്ത് ഭരണ കക്ഷിയില്‍പെട്ട ഒരു പാര്‍ട്ടിയും കൊല നടത്തിയിട്ടില്ല. എന്നാല്‍ സി.പി.എം കൊലപാതകികള്‍ക്ക് കൂട്ടുനില്‍ ക്കുകയാണ്. ജനാധിപത്യ മൂല്യങ്ങള്‍ നശിപ്പിക്കാനുള്ള കേരളത്തിലും കേന്ദ്രത്തിലും സംഘടിതമായി നടക്കുകയാണ്. ഇടതുമുന്നണി അധികാരത്തിലേറി രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഒരു വികസന പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല.
എം.സി റോഡിലെ കല്ലിശ്ശേരി പാലമടക്കമുള്ള യു.ഡി.എഫ് ഭരണകാലത്ത് ചെയ്ത കാര്യങ്ങള്‍ തങ്ങള്‍ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കുകയാണ്. സി.പി.എം- ബി.ജെ.പി അക്രമ രാഷ്ട്രീയത്തിനും കൊലപാതകങ്ങള്‍ക്കും ജനങ്ങള്‍ തെരെഞ്ഞെടുപ്പിലൂടെ മറുപടി നല്‍കി വിജയകുമാറിന്റെ വിജയം ഉറപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."