ലഹരിവിരുദ്ധ ബോധവത്കരണത്തിനു ബൃഹദ് പദ്ധതികള്‍: മന്ത്രി വി.എസ്. സുനില്‍കുമാര്‍
തൃശൂര്‍: ലഹരിക്കെതിരേയുള്ള ബോധവത്കരണത്തി ബൃഹദ് പദ്ധതികളാണു സര്‍ക്കാര്‍ ആലോചിക്കുന്നതെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍. തൃശൂര്‍ ടൗണ്‍ ഹാളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്‌സൈസ് വകുപ്പ്, തൃശൂര്‍ നാഷണല്‍ സര്‍വിസ് സ്‌കീം, ടെക്‌നിക്കല്‍ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ദിനാചരണം സംഘടിപ്പിച്ചത്. കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ആവിഷ്‌കാര്‍ ട്രസ്റ്റ് നിര്‍മിച്ച 'അനദര്‍ ജേര്‍ണി' എന്ന ഹ്രസ്വ ചിത്രത്തിന്റെ സിഡി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രകാശനം ചെയ്തു. നാഷണല്‍ സര്‍വിസ് സ്‌കീം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.എം. അരുണ്‍ കുമാര്‍ സിഡി ഏറ്റുവാങ്ങി.
ചിത്രത്തിന്റെ സംവിധായകന്‍ സുദീപ് വി.എസിനെ മന്ത്രി ആദരിച്ചു. ആവിഷ്‌കാര്‍ ട്രസ്റ്റിനുള്ള അഭിനന്ദനക്കത്ത് മേയര്‍ അജിത ജയരാജന്‍ കൈമാറി. ട്രസ്റ്റ് പ്രസിഡന്റ് ടി.ആര്‍. ജയകുമാര്‍ ഏറ്റുവാങ്ങി. തൃശൂര്‍ മെഡിക്കല്‍കോളജ് മനോരോഗവിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. സെബിന്റ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മധ്യമേഖലാ ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ഡി. സന്തോഷ്, കെഎസ്ഇഎസ്എ ജില്ലാ പ്രസിഡന്റ് എം.ആര്‍. രാധാകൃഷ്ണന്‍, കെഎസ്ഇഒഎ ജില്ലാ സെക്രട്ടറി മുഹമ്മദ് റിയാസ് സംസാരിച്ചു. തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍.എസ്. സലീംകുമാര്‍ സ്വാഗതവും അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ സി. ജഗന്നിവാസന്‍ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."