HOME
DETAILS
MAL
ഭണ്ഡാരം കവര്‍ന്നു
backup
June 26 2016 | 20:06 PM
കൊടുങ്ങല്ലൂര്‍: മേത്തലയില്‍ ദേവാലയത്തിലെ ഭണ്ഡാരം കവര്‍ന്നു. മേത്തല വി.പി തുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ ഭണ്ഡാരമാണ് കവര്‍ന്നത്.
ദേവാലയത്തിനകത്ത് സൂക്ഷിച്ചിരുന്ന മരം കൊണ്ട് നിര്‍മിച്ച ഭണ്ഡാരം കുത്തി തുറന്ന് പണം കവരുകയായിരുന്നു. എല്ലാ ദിവസവും രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ ദേവാലയം പ്രാര്‍ഥനക്കായി തുറന്നിടുക പതിവാണ്.
ശനിയാഴ്ച രാത്രിയില്‍ ദേവാലയം അടക്കുവാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കൊടുങ്ങല്ലൂര്‍ പൊലിസ് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."